കൊച്ചി: ചൈനീസ് ആപ്പുകള്‍ വലിയ ഭീഷണിയുയര്‍ത്തുന്നുവെന്ന് റിപ്പോര്‍ട്ട്. നിലവില്‍ രാജ്യത്ത് വ്യാപകമായി നടക്കുന്ന സൈബര്‍ തട്ടിപ്പുകള്‍ക്ക് പിന്നില്‍ ഇവയ്ക്കും പങ്കുണ്ട്. പ്ലേ സ്റ്റോറില്‍ ലഭ്യമല്ലാത്ത ഇത്തരം വ്യാജ ആപ്പുകളാണ് തട്ടിപ്പുകാര്‍ ചൂണ്ടയിടാന്‍ വ്യാപകമായി ഉപയോഗിക്കുന്നത്. വ്യക്തികളുടെ ബാങ്ക് വിവരങ്ങളിലേക്ക് മാത്രമല്ല വിവിധ കമ്പനികളുടെ വിവരങ്ങളിലേക്കും കഎസ്.എം.എസ്. ഹൈജാക്കിങ്, ഡൊമൈന്‍ നെയിം കടന്നുകയറുന്നതിനും ഹാക്കിംഗിനും ഉള്‍പ്പെടെ ഇത്തരത്തിലുള്ള വ്യാജ ആപ്പുകള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്.
ആളുകളുടെ സ്വകാര്യവിവരങ്ങള്‍ അതില്‍ തന്നെ ഫോണ്‍ നമ്പറുകള്‍, പ്രായം, ലൊക്കേഷന്‍ വിവരങ്ങള്‍ എന്നിവ ഇവ തട്ടിയെടുക്കുന്നു. ഇവരെ നിരീക്ഷിക്കാനും തട്ടിപ്പിന് ഇരയാക്കാനുമായി ഡാര്‍ക്ക് വെബിലെ പരസ്യങ്ങളില്‍ 40 ശതമാനത്തിലധികവും ഇത്തരം ഡാറ്റ വില്‍പ്പനയ്ക്ക് വെച്ചിട്ടുണ്ടെന്നതു ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. വ്യക്തികളുടെ ബാങ്ക് കാര്‍ഡുകളുടെ വിവരങ്ങള്‍ അറിയാനും തട്ടിപ്പ് സംഘങ്ങള്‍ ഇത്തരം ഡേറ്റാ ശേഖരം വിലയ്ക്കു വാങ്ങുന്നുണ്ട്. ധനകാര്യ-ഓഹരി ഇടപാട് കമ്പനികളുടെ വെബ് സൈറ്റിനു സമാനമായി വ്യാജ സൈറ്റുകള്‍ നിര്‍മിക്കാനും വ്യാജ പ്രൊൈഫലുകളും ഐ.ഡി.കളും ഉണ്ടാക്കാനും ഇവ ഉപയോഗിക്കുന്നു.
കുറച്ചുനാളുകള്‍ക്ക് മുമ്പ് ഡേറ്റാ ചോര്‍ച്ച സംശയിച്ച് നേരത്തേ നാനൂറോളം ചൈനീസ് ആപ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരുന്നു. എന്നാല്‍, പ്ലേസ്റ്റോറുകളില്‍ ലഭിക്കാത്ത ഇത്തരം ആപ്പുകള്‍ ഡാര്‍ക്ക് വെബില്‍ നിന്നും മറ്റും സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ എടുക്കുന്നുണ്ട്.
Discussion about this post