ന്യൂഡൽഹി : ഭരണഘടന നിലവിൽ വന്നതിന്റെ 75 വാർഷിക പരിപാടികളുടെ ഭാഗമായി ഭരണഘടന സംരക്ഷണ പ്രചാരണ പരിപാടി തുടങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മൻകി ബാത്തിലൂടെയായിരുന്നു പ്രഖ്യാപനം. രാജ്യവ്യാപകമായി ഭരണഘടനയുടെ ആമുഖം വായിക്കും എന്നും മോദി പറഞ്ഞു.
രാജ്യത്തെ പൗരന്മാരെ ഭരണഘടനയുടെ പൈതൃകവുമായി ബന്ധിപ്പിക്കുന്നതിന് http://Constitution75.com ഒരു വെബ്‌സൈറ്റ് സൃഷ്ടിച്ചിട്ടുണ്ട്. നിങ്ങൾക്ക് വിവിധ ഭാഷകളിൽ ഭരണഘടന വായിക്കാനും ഭരണഘടനയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിക്കാനും കഴിയും, എന്ന്’പ്രധാനമന്ത്രി മോദി പറഞ്ഞു.
ജനുവരി 13 മുതൽ പ്രയാഗ് രാജിൽ നടക്കാനിരിക്കുന്ന മഹാ കുംഭമേളയെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. കുംഭമേളയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉപയോക്താക്കൾക്ക് 11 ഇന്ത്യൻ ഭാഷകളിൽ ലഭ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു.2024ലെ അവസാനത്തെ മൻകി ബാത്തായിരുന്നു . കായിക സിനിമാരംഗത്തെ ഇന്ത്യയുടെ പ്രവർത്തനത്തെ പ്രകീർത്തിച്ചും ആരോഗ്യരംഗത്ത് നേട്ടങ്ങളെക്കുറിച്ചും പ്രധാന മന്ത്രി മൻ കി ബാത്തിൽ പരാമർശിച്ചു. തമിഴ് ഭാഷയുടെ മഹത്വത്തെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post