വാഷിങ്ടണ്‍: എഐ സാങ്കേതിക വിദ്യ മനുഷ്യരാശിയെ മുപ്പത് വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ തുടച്ച് നീക്കിയേക്കാമെന്ന് മുന്നറിയിപ്പു നല്‍കി രംഗത്തുവന്നിരിക്കുകയാണ് എഐയുടെ തന്നെ ഗോഡ്ഫാദര്‍ ജെഫ്രി ഹിന്റണ്‍. അടുത്ത മുപ്പത് വര്‍ഷത്തിനുള്ളില്‍ എ ഐ 10% മുതല്‍ 20 % വരെ മനുഷ്യരാശിയെ തുടച്ച് നീക്കാനുള്ള സാധ്യതയുണ്ടെന്നാണ് ഹിന്റണ്‍ നല്‍കിയ മുന്നറിയിപ്പ്.
നിരവധി നേട്ടങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കിലും എ ഐ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ അടുത്ത കാലത്തായി വര്‍ധിച്ചിട്ടുണ്ടെന്നും 20 വര്‍ഷത്തിനുള്ളില്‍ മനുഷ്യനെക്കാളും ബുദ്ധിയുള്ള എ ഐ ഉണ്ടാകാമെന്നും ഹിന്റണ്‍ പറഞ്ഞു. കൂടുതല്‍ ബുദ്ധിയുള്ള ഒന്നിനെ കുറവ് ബുദ്ധിയുള്ള ഒന്ന് നിയന്ത്രിക്കുന്നത് ആപത്താണെന്നും അങ്ങനെ കേട്ടുകേള്‍വിയുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. അമ്മയും കുഞ്ഞുമാണ് തനിക്ക് അത്തരത്തില്‍ അറിയാവുന്ന ഒരേയൊരു ഉദാഹരണമെന്നും ഹിന്റണ്‍ പറഞ്ഞു.
പരിണാമം അമ്മയെക്കാളും കുഞ്ഞിനെ ബുദ്ധിമാനാക്കി മാറ്റുമെന്നും പതുക്കെ കുഞ്ഞ് അമ്മയെ നിയന്ത്രിക്കുന്ന വിധത്തിലേക്ക് മാറുമെന്നും ഹിന്റണ്‍ പറയുന്നു. ഇത്രയും വേഗത്തിലുള്ള പുരോഗതി എ ഐയില്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും താന്‍ മുന്‍പെ തന്നെ ഇത് ചിന്തിക്കേണ്ടതായിരുന്നുവെന്നും ഹിന്റണ്‍ പറഞ്ഞു
. 2023-ല്‍ ഗൂഗിളില്‍ നിന്ന് ഹിന്റണ്‍ രാജിവെച്ചതിന് പിന്നാലെയാണ് അനിയന്ത്രിതമായ എ ഐ വികസനത്തിന്റെ അപകടസാധ്യതകളെക്കുറിച്ച് ഹിന്റണ്‍ മനസ്സുതുറക്കുന്നത്.
Discussion about this post