തിരുവനന്തപുരം: കെ.കെ ഷാജു ജെ.എസ്.എസ് പ്രസിഡന്റ് സ്ഥാനം രാജി വെച്ചു. ജെ.എസ്.എസിന്റെ പ്രസക്തി നഷ്ടപ്പെട്ടതിനാലാണ് രാജി വെയ്ക്കുന്നതെന്ന് ഷാജു പറഞ്ഞു. കോണ്‍ഗ്രസിലേക്ക് പോകുന്നതിന്റെ ഭാഗമായാണ് രാജിയെന്നാണ് സൂചന.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ ഒരുക്കമാണെന്ന് ഷാജു നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ തവണ മാവേലിക്കരയില്‍ ആര്.രാജേഷിനോടാണ് ഷാജു മത്സരിച്ച് തോറ്റത്. മാവേലിക്കരയിലോ, അടൂരോ മത്സരിക്കാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.
ഇതോടെ എ.എന്‍.രാജന്‍ബാബു വിഭാഗം മാത്രമായി ജെ.എസ്.എസ് ചുരുങ്ങി. രാജന് ബാബു വെള്ളാപ്പള്ളി നടേശനെ അനുഗമിച്ചതു സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് ജെ.എസ്.എസിനെ പിളര്‍പ്പിലേക്ക് നയിച്ചത്.
പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ രാജന് ബാബു വിവാദ പ്രസംഗത്തിന്റെ പേരില്‍ കോടതി നടപടി നേരിടുന്ന വെള്ളാപ്പള്ളി നടേശനെ അനുഗമിച്ചതിനെതിരെ കെ.കെ ഷാജു രംഗത്തെത്തിയതായിരുന്നു പ്രതിസന്ധിയുടെ തുടക്കം. അതേ സമയം യു.ഡി.എഫ് വിട്ട് ഇടതുപക്ഷവുമായി അടുത്തു വരികയാണ് കെ.ആര് ഗൗരിയമ്മ.
Discussion about this post