റായ്പൂർ : ഛത്തീസ്ഗഢിലെ വികസനത്തിനും പരിഷ്‌കരണങ്ങൾക്കുമായി 4,400 കോടിയുടെ പ്രത്യേക ധനസഹായം അനുവദിച്ച് കേന്ദ്രസർക്കാർ. വികസന പ്രവർത്തനങ്ങൾക്കായി ഒരു സംസ്ഥാനത്തിന് കേന്ദ്രസർക്കാർ ഒറ്റ തവണയായി നൽകുന്ന ഏറ്റവും ഉയർന്ന തുകയാണിത്.
ഇന്ത്യയിലെ വികസ്വര സംസ്ഥാനങ്ങളെ മുന്നോട്ടുകൊണ്ടുവരാനും അടിസ്ഥാന സൗകര്യ വികസനവും പൊതുജനക്ഷേമവും പ്രോത്സാഹിപ്പിക്കാനും ആയി കേന്ദ്രസർക്കാർ നടത്തുന്ന നടപടികളുടെ ഭാഗമായാണ് ഛത്തീസ്ഗഡിന് ഇത്തരത്തിൽ ഒരു വലിയ സഹായം കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.
പുതിയ വികസന, ജനക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി ഛത്തീസ്ഗഡിൽ പുതിയ 15 മെഡിക്കൽ കോളേജുകൾക്കും കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടുണ്ട്. രാജ്യത്തെ ഈ മെഡിക്കൽ കോളേജുകളുടെ നിർമ്മാണം ഉടൻതന്നെ പൂർത്തീകരിക്കുമെന്ന് വിഷ്ണു ദിയോ സായിയുടെ നേതൃത്വത്തിലുള്ള ഛത്തീസ്ഗഡ് സർക്കാർ അറിയിച്ചു.
ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ, 15 പുതിയ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കൽ, മുനിസിപ്പൽ ബോഡികളുടെ നവീകരണം എന്നിവയ്ക്കായാണ് ഛത്തീസ്ഗഡിന് 4,400 കോടിയുടെ ധനസഹായം നൽകിയിരിക്കുന്നത് എന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്. ഭരണപരിഷ്കാരങ്ങൾ, ആരോഗ്യ സൗകര്യങ്ങൾ ശക്തിപ്പെടുത്തൽ എന്നിവയ്ക്കായി ഛത്തീസ്ഗഡ് സർക്കാർ നടത്തുന്ന ശ്രമങ്ങളെ കേന്ദ്രം അഭിനന്ദിച്ചു.
Discussion about this post