പത്തനംതിട്ട: പത്തനംതിട്ട ജില്ലാ നേതൃത്വത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ്റെ അതിരൂക്ഷ വിമർശനം. ലോക്സഭാ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ പോലും ജില്ലാ കമ്മിറ്റി അംഗങ്ങൾ സംഘടനാ ജോലികൾ ചെയ്തില്ലെന്നും അത് സംസ്ഥാന കമ്മിറ്റിയുടെ പരിശോധനയിൽ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മിന് പരമ്പരാഗത വോട്ട് കുറയുന്നത് ബിജെപിയുടെ വോട്ട് വർദ്ധനവാണെന്നത് മനസ്സിലാക്കണമെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു. അതിനെ മറ്റെന്തെങ്കിലും പറഞ്ഞ് വിലയിരുത്തിയിട്ട് കാര്യമില്ല. ചർച്ചകൾ പുറത്തു വരുമെന്ന് കരുതി മിണ്ടാതിരിക്കാനാകില്ലെന്നും പാർട്ടി സെക്രട്ടറികൂട്ടിച്ചേർത്തു .
നവീൻ ബാബുവിൻ്റെ കുടുംബത്തിന് ഒപ്പമാണ് പാർട്ടി എന്ന് എം.വി ഗോവിന്ദൻ ജില്ലാ സമ്മേളനത്തിൽ വ്യക്തമാക്കി. സിഐടിയു നേതാവ് മലയാലപ്പുഴ മോഹനന്‍ പാര്‍ട്ടി മേല്‍വിലാസം ഉപയോഗിച്ച് ശുദ്ധ അസംബന്ധം പറയുകയാണ്. അയാള്‍ സിപിഐ ആണെന്നാണ് ആദ്യം കരുതിയതെന്നും പിന്നീടാണ് പാര്‍ട്ടിയാണെന്നറിഞ്ഞതെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Discussion about this post