മുംബൈ: പോലീസുകാരനെ ഭീഷണിപ്പെടുത്തി കാനഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കുപ്രസിദ്ധ കുറ്റവാളി സതിന്ദേർജിത് സിംഗ്. ആന്റി ഗ്യാംഗ്സ്റ്റർ ടാസ്‌ക് ഫോഴ്‌സ് ഡിഎസ്പി ബിക്രം സിംഗിനെതിരയൊണ് ഗോൾഡ്‌ലി ബ്രാർ എന്ന് അറിയപ്പെടുന്ന സതിന്ദേർജിത് സിംഗ് ഭീഷണി മുഴക്കിയത്. ഇതിന് ചുട്ടമറുപടി നൽകുന്ന ബിക്രം സിംഗിന്റെ ശബ്ദസന്ദേശം സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയാണ്. പഞ്ചാബി ഗായകൻ സിദ്ധു മൂസേവാലയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഇയാൾ ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ അംഗമാണ്.
ബ്രാറിന്റെ സംഘത്തിന്റെ നീക്കങ്ങൾ അറിയാൻ ബിക്രം സിംഗ് ഇൻഫോമേഴ്‌സിനെ നിയമിച്ചിരുന്നു. ഈ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു ഇയാൾ ഭീഷണി മുഴക്കിയത്. ഫോണിൽ വിളിച്ചായിരുന്നു ഭീഷണി. പരാമർശങ്ങൾ അതിരുവിട്ടതോടെ ഗുണ്ടാ നേതാവിന് തക്ക മറുപടി നൽകുകയായിരുന്നു. ഞങ്ങൾ ചെയ്യുന്നത് ഞങ്ങളുടെ ഡ്യൂട്ടി ആണ് എന്ന് പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹം മറുപടി ആരംഭിച്ചത്.
‘ ഞങ്ങൾ ചെയ്യുന്നത് ഞങ്ങളുടെ കടമയാണ്. ഞങ്ങളെ സംബന്ധിച്ച് ഗുണ്ടയാണെങ്കിലും, ഏത് പട്ടിയാണെങ്കിലും, കഴുതയാണെങ്കിലു കുതിര ആണെങ്കിലും ഒരുപോലെയാണ്. ഞങ്ങൾ എല്ലാവരോടും ഒരുപോലെയാണ് പെരുമാറുന്നത് എന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ സർക്കാർ ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തിയ ഗുണ്ടാ നേതാവാണ് ഗോൾഡി ബ്രാർ. ഇയാൾക്കെതിരെ യുഎപിഎ പ്രകാരം കേസുകളും ഉണ്ട്. ഇതിന് മുൻപ് ഇയാൾ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളെ ഭീഷണിപ്പെടുത്തുകയും ഇവരിൽ നിന്നും പണം തട്ടാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ഇതിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ വർഷം ആദ്യം കർണി സേന നേതാവ് സുഖ്‌ദേവ് സിംഗ് ഗോഗമെദിയുടെ കൊലപാതകത്തിൽ ബ്രാർ ഉൾപ്പെടെ 11 പേരെ പ്രതിചേർത്ത് കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.
Discussion about this post