തിരുവനന്തപുരം: ഓട്ടോറിക്ഷാ സ്റ്റേറ്റ് പെര്‍മിറ്റിന് വ്യവസ്ഥയായി. കോര്‍പ്പറേഷന്‍, നഗരസഭാ പ്രദേശങ്ങളില്‍ നിന്ന് യാത്രകള്‍ എടുക്കരുതെന്ന നിബന്ധനയോടെയാണ് പെര്‍മിറ്റ് അനുവദിക്കുന്നത്.
ഇനി സംസ്ഥാനത്ത് എവിടേക്കും പോകാം. എന്നാല്‍ നഗരപ്രദേശങ്ങളില്‍ യാത്രക്കാരെ ഇറക്കിയാല്‍ കാലിയായി മടങ്ങണം. അഞ്ചുവര്‍ഷത്തേക്ക് 1500 രൂപയാണ് സംസ്ഥാന പെര്‍മിറ്റ് ഫീസ്. നിലവില്‍ ജില്ലാ പെര്‍മിറ്റിന് 300 രൂപയാണ്.
സിഐടിയു കണ്ണൂര്‍ മാടായി യൂണിറ്റ് നല്‍കിയ അപേക്ഷയില്‍ കഴിഞ്ഞ ഓഗസ്റ്റില്‍ ചേര്‍ത്ത സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി യോഗമാണ് ഓട്ടോറിക്ഷകള്‍ക്ക് സംസ്ഥാന പെര്‍മിറ്റ് നല്‍കാന്‍ തീരുമാനിച്ചത്.
ഇതിനെ ഒരുവിഭാഗം എതിര്‍ത്ത് രംഗത്തുവരികയും ഇതിന് പിന്നാലെ പെര്‍മിറ്റ് വ്യവസ്ഥ കര്‍ശനമാക്കുകയും ഫീസ് ഉയര്‍ത്തുകയുമായിരുന്നു.
നിലവിലെ ജില്ലാ പെര്‍മിറ്റില്‍ അതിര്‍ത്തി ജില്ലകളിലേക്ക് 20 കിലോമീറ്റര്‍ കടക്കാന്‍ അനുമതിയുണ്ടായിരുന്നു. സംസ്ഥാനം മുഴുവന്‍ യാത്ര ചെയ്യാന്‍ അനുമതി നിലവില്‍ നല്‍കിയിട്ടുണ്ടെങ്കിലും മണിക്കൂറില്‍ 50 കിലോമീറ്റര്‍ എന്ന വേഗപരിധി ഉയര്‍ത്തിയിട്ടില്ല.
Discussion about this post