ലോകത്ത് ഇതാ പുതുവർഷം പിറന്നുകഴിഞ്ഞു.ക്രിസ്മസ് ദ്വീപ് എന്നറിയപ്പെടുന്ന കിരിബാത്തിയിലാണ് ആദ്യം പുതുവർഷം പിറന്നത്. ഇന്ത്യൻ സമയം വൈകുന്നേരം 3.30നാണ് കിരിബാത്തിയിൽ പുതുവർഷം പിറന്നത്. 2025 ന്റെ തുടക്കം ഒരു പുതുതലമുറയെ കൂടിയാണ് ലോകത്തിന് സമ്മാനിക്കുന്നത്. ജനറേഷൻ ബീറ്റ എന്നാണ് പുതിയ തലമുറ ഇനി അറിയപ്പെടുക. 2025 നും 2039 നും ഇടയിൽ ജനിക്കുന്ന കുഞ്ഞുങ്ങളാണ് ജനറേഷൻ ബീറ്റ എന്നറയിപ്പെടുന്നത്. ജനറേഷൻ ആൽഫയുടെ പിൻഗാമികളാണ് ജനറേഷൻബീറ്റ. 2010നും 2024നും ഇടയിൽ ജനിച്ചവരാണ് ജനറേഷൻ ആൽഫയിൽപ്പെടുന്നത്. ജെൻ സീ (1996-2010), മില്ലേനിയൽസ് (1981-1995 എന്നിങ്ങനെയാണ് ആൽഫ ജനറേഷന് മുമ്പുള്ള തലമുറകൾ അറിയപ്പെടുന്നത്. 2025 മുതൽ 2039 വരെ ജനിക്കുന്ന കുട്ടികളെ ഉൾക്കൊള്ളുന്ന ജനറേഷൻ ബീറ്റ 2035-ഓടെ ലോകജനസംഖ്യയുടെ 16 ശതമാനം വരുമെന്നാണ് സാമൂഹിക ഗവേഷകനായ മാർക്ക് മക്രിൻഡിലിന്റെ പഠനം
22ാം നൂറ്റാണ്ടിലെ ലോകത്തെ രൂപപ്പെടുത്തുന്നതിൽ ജനറേഷൻ ബീറ്റ നിർണായക പങ്കുവഹിക്കും. ഡിജിറ്റൽ ലോകത്ത് ജനിച്ചുവീഴുന്ന ബീറ്റ കുഞ്ഞുങ്ങൾ പ്രധാനമായും എഐ സാങ്കേതികവിദ്യ,സ്മാർട്ട് ഡിവൈസുകളും ഉപയോഗപ്പെടുത്തും. നിരവധി സാമൂഹിക വെല്ലുവിളികൾ നേരിടേണ്ടിവരുന്ന ഒരു ലോകമായിരിക്കും ജനറേഷൻ ബീറ്റയുടേതെന്ന് ജനസംഖ്യ വിദഗ്ധനായ മാർക് മക്ക്രെൻഡിൽ പറഞ്ഞു. കാലാവസ്ഥ വ്യതിയാനം, ആഗോള ജനസംഖ്യ മാറ്റങ്ങൾ, നഗരവത്കരണം, എന്നീ പ്രശ്നങ്ങൾ ജനറേഷൻ ബീറ്റയ്ക്ക് നേരിടേണ്ടിവരും.മില്ലേനിയൽസിന്റെയും ജെൻ സീയുടെയും മക്കൾ കോവിഡ് മഹാമാരിയ്ക്ക് ശേഷമുള്ള ഒരു ലോകത്തായിരിക്കും ജനിച്ചുവീഴുന്നത്.സോഷ്യൽമീഡിയയുടെ ഉപയോഗത്തിലും കാര്യമായ മാറ്റങ്ങൾ ഉണ്ടാവും.
സാമൂഹിക നീതി, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളിൽ വലിയ മാറ്റങ്ങൾക്ക് ഇവർ നേതൃത്വം നൽകുമെന്നാണ് പഠനങ്ങൾ. ജനറേഷൻ ബീറ്റയുടെ ഉദയം,മനുഷ്യരാശിയുടെ ഭാവിക്ക് വലിയ പ്രതീക്ഷകൾ നൽകുന്ന ഒന്നാണ്
Discussion about this post