വളരെ ചെറിയ ജീവികളാണെങ്കിലും കഠിനാധ്വാനികളും ബുദ്ധിമാന്മാരുമാണ് ഉറുമ്പുകളെന്നാണ് കണ്ടെത്തല്‍. ലോകത്ത് ആകമാനം 12,000ത്തില്‍പ്പരം ഇനത്തില്‍പ്പെട്ട ഉറുമ്പുകളുണ്ട്. ഉറുമ്പുകളുടെ കഴിവുകളെക്കുറിച്ച് പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ ശാസ്ത്രത്തിന് കഴിഞ്ഞിട്ടില്ല. ഇന്നും അതിനെക്കുറിച്ചുള്ള ഗവേഷണങ്ങളിലാണ് ശാസ്ത്രലോകം.
ഇപ്പോഴിതാ ഉറുമ്പുകള്‍ വെള്ളത്തിന് മുകളില്‍ നീളമേറിയ ഒരു പാലം നിര്‍മ്മിച്ച് അതിലൂടെ സഞ്ചരിക്കുന്ന ഒരു വിഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധനേടുകയാണ്. വിഡിയോയില്‍ വെള്ളത്തിന് കുറുകെ നിര്‍മ്മിച്ച പാലത്തിലൂടെ ഉറുമ്പുകള്‍ സഞ്ചരിക്കുന്നതും കരയില്‍ ജോലികളില്‍ ഏര്‍പ്പെടുന്നവരെയും കാണാം.
പ്രതിസന്ധിഘട്ടങ്ങളെ അതിജീവിക്കുന്നതിനുള്ള ബ്രില്ല്യന്‍സിനൊപ്പം ഉറുമ്പുകളുടെ കഠിന പ്രയത്നവും വെളിവാക്കുന്ന വിഡിയോ നിമിഷ നേരം കൊണ്ട് വൈറലാകുകയാണ്. വിഡിയോ 607കെ കാഴ്ചക്കാരെയും കടന്ന് മുന്നേറുകയാണ്. 6.8കെയിലധികം ആളുകള്‍ ഇതുവരെ വിഡിയോ ലൈക്ക് ചെയ്തു.
‘ഉറുമ്പുകള്‍ വെള്ളം മുറിച്ചു കടക്കാന്‍ ഒരു പാലം പണിയുന്നു’ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തത്. പാലത്തില്‍ ഉറുമ്പുകള്‍ വ്യത്യസ്ത ദിശകളിലേക്ക് നീങ്ങാന്‍ കഴിയും വിധം വളവുകളും ക്രോസിങ്ങുകളുമുണ്ട്. നിരവധിപേര്‍ കണ്ടു കഴിഞ്ഞ വീഡിയോയ്ക്ക് രസകരമായ കമന്റുകളും വരുന്നുണ്ട്.
Ants build a bridge to cross water. pic.twitter.com/yvNcdPHJ08
— Nature is Amazing ☘️ (@AMAZlNGNATURE) December 29, 2024
Discussion about this post