കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ എത്തിയാൽ ഇപ്പോഴത്തെ മുഖ്യമന്ത്രി മമതാ ബാനർജിയെ ജയിലിലേക്ക് അയക്കുമെന്ന് സുവേന്ദു അധികാരി. സന്ദേശ്ഖാലിയിൽ അന്വേഷണത്തിനായി പ്രത്യേക കമ്മീഷനെ നിയോഗിക്കും. സന്ദേശ്ഖാലിയിൽ പ്രതിഷേധിച്ച സ്ത്രീകളെ അറസ്റ്റ് ചെയ്ത മമതയെ വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സർക്കാർ അധികാരത്തിലേറിയാൽ സന്ദേശ്ഖാലിയിൽ പ്രതിഷേധിച്ച സ്ത്രീകളെ അറസ്റ്റ് ചെയ്യിച്ച മമതാ ബാനർജിയെ ജയിലിലേക്ക് അയക്കും. സന്ദേശ്ഖാലിയിൽ പ്രതിഷേധിച്ചവർക്കെതിരെ സർക്കാർ കള്ളക്കേസ് ഉണ്ടാക്കി. ഇതിന് പിന്നാലെ സന്ദേശ്ഖാലി സന്ദർശിച്ചതിന് പിന്നിൽ രാഷ്ട്രീയ നാടകം ആയിരുന്നു. ഉണ്ടായ മാനക്കേട് പരിഹരിക്കുന്നതിന് വേണ്ടി മാത്രമാണ് മമത പ്രതിഷേധക്കാരെ കണ്ടത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി രേഖാ പത്രയെ തോൽരപ്പിക്കാൻ പോലീസിനൊപ്പം ചേർന്ന് തൃണമൂൽ കോൺഗ്രസ് സ്റ്റിംഗ് ഓപ്പറേഷൻ നടത്തി. നിയമസഭാ സീറ്റുകൾ ഒന്നും മമതയ്ക്ക് വിട്ട് നൽകാൻ കഴിയില്ല. ഇവിടെ ഹിന്ദുക്കളാണ് ഭൂരിഭാഗം ഉള്ളത് എന്നും സുവേന്ദു അധികാരി കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രിയെ പിന്തുണയ്ക്കുന്ന ഏഴായിരം പേരാണ് ഇവിടെയുള്ളത്. അടുത്ത വർഷം ഇവരെല്ലാം ബിജെപിയ്ക്ക് വോട്ടുകൾ നൽകും. മമതയെ മുൻമുഖ്യമന്ത്രിയാക്കാൻ ഏവരും ബിജെപിയ്ക്ക് വിലയേറിയ വോട്ടുകൾ നൽകണമെന്നും സുവേന്ദു അധികാരി പറഞ്ഞു.
Discussion about this post