കൊല്ലം: നാഗങ്ങളുടെ തോഴനായ ഏരൂർ സൗമ്യ ഭവനിൽ സജു രാജന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് നാട്ടുകാർ. ഏരൂർ, അഞ്ചലിൽ എവിടെ പാമ്പ് ശല്യം ഉണ്ടെന്ന് അറിഞ്ഞാലും ഓടിയെത്തിയിരുന്ന സജു ഇനി ഓർമകളിൽ മാത്രം. വിഷ പാമ്പുകളെ തന്റെ വരുതിയിലാക്കിയിരുന്ന സജുവിനെ അവയിലൊന്ന് തന്നെ ജീവനെടുത്തത് ഇപ്പോഴും ആർക്കും വിശ്വസിക്കാനായിട്ടില്ല.
ഏരൂർ തെക്കേവയൽ കോളനിക്ക് സമീപം പാമ്പ് ഒരു ഗൃഹനാഥന്റെ ജീവനെടുത്തതോെടയാണ് പാമ്പിനെ പിടികൂടാനായുള്ള ദൗത്യം സജു ഏറ്റെടുത്തത്. ഞായറാഴ്ചയാണ് സജു പ്രദേശത്തെത്തിയത്. സമീപത്ത് പാമ്പ് ശല്യം രൂക്ഷമായതുകൊണ്ട് തന്നെ ഇവിടെ കാടും പടലും വെട്ടിമാറ്റി തിരച്ചിൽ തുടങ്ങി. ഇതിനിടെ ഒരു മൂർഖനെ പിടികൂടുകയും ചെയ്തു. ഇതിനെ ബന്ധിക്കുകയും പതിവ് പോലെ കുളിപ്പിക്കുകയും ചെയ്തതായി നാട്ടുകാർ പറയുന്നു. ഇതിനിടയിൽ എപ്പോഴോ ആണ് സജുവിന് കടിയേറ്റത്.
ഉടൻ തന്നെ സജുവിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. എന്നാൽ, ആരോഗ്യനില വഷളായതോടെ ഇന്ന് പുലർച്ചെ സജു ഇൗ ലോകത്തോട് വിട പറയുകയായിരുന്നു.










Discussion about this post