ശരീരത്തിന് വളരെ ആവശ്യമായ പോഷകങ്ങളില്‍ പെടുന്നതാണ് അയോഡിന്‍. ഇതിന്റെ അളവ് കുറയുന്നത് വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് തന്നെ കാരണമാകും കാരണം മെറ്റബോളിസം മുതല്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തില്‍ വരെ അയോഡിന്റെ സ്വാധീനം ഉണ്ട്. ശരീരത്തില്‍ അയോഡിന്റെ അളവ് കുറയുമ്പോള്‍ ശരീരം കൃത്യമായ മുന്നറിയിപ്പുകള്‍ തരും. ഇവ എന്തെല്ലാമാണെന്ന് നോക്കാം
നീരുകെട്ടിയ മുഖം അല്ലെങ്കില്‍ കണ്ണുകള്‍
നിങ്ങളുടെ മുഖത്ത് സ്ഥിരമായി നീര്‍വീക്കം വരുന്നുണ്ടോ അല്ലെങ്കില്‍ നിങ്ങളുടെ കണ്ണുകളിലെ വീക്കം വിട്ടുമാറാത്തതായോ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? ഇത് അയോഡിന്റെ കുറവ് മൂലം സംഭവിക്കുന്നതായിരിക്കാം. ദ്രാവക സന്തുലിതാവസ്ഥയെ അയഡിന്റെ അഭാവം തടസ്സപ്പെടുത്തും. ഇത് വീക്കം ഉണ്ടാക്കും.
തൊണ്ടയിലെ മുഴ
ഗോയിറ്റര്‍ എന്നറിയപ്പെടുന്ന തൈറോയ്ഡ് ഗ്രന്ഥിയുടെ വികാസത്തിന്റെ ലക്ഷണങ്ങളായിരിക്കാം. ശബ്ദത്തിലുണ്ടാകുന്ന വ്യതിയാനം അയോഡിന്റെ കുറവ് മൂലം ഉണ്ടാക്കുന്നതായിരിക്കാം.
ഹൃദയമിടിപ്പ്
അസാധാരണമാംവിധത്തിലുള്ള ഹൃദയമിടിപ്പ് ചിലപ്പോള്‍ അയോഡിന്റെ കുറവിലേക്ക് വിരല്‍ ചൂണ്ടാം. അയോഡിനെ ആശ്രയിക്കുന്ന തൈറോയ്ഡ് ഹോര്‍മോണുകള്‍ ആരോഗ്യകരമായ ഹൃദയമിടിപ്പ് നിലനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു.
മൂഡ് സ്വിംഗ്‌സ്
അയോഡിന്റെ കുറവ് നിങ്ങളുടെ തലച്ചോറിന്റെ രാസ സന്തുലിതാവസ്ഥയെ ബാധിക്കും. ഇത് മൂഡ് സ്വിംഗ്‌സിലേക്കോ ഉത്കണ്ഠകളിലേക്കോ നയിക്കും.
കൈകളിലും കാലുകളിലും വിറയല്‍ അല്ലെങ്കില്‍ മരവിപ്പ്
കൈകാലുകളിലെ മരവിപ്പുണ്ടാകുന്നതും വിറയല്‍ ഉണ്ടാവുന്നതും അയോഡിന്റെ അഭാവം മൂലമാകാന്‍ സാധ്യതയുണ്ട്. തൈറോയ്ഡ് ഹോര്‍മോണുകളുടെ അളവ് കുറയുന്നത് നാഡികളുടെ പ്രവര്‍ത്തനത്തെ മന്ദഗതിയിലാക്കുന്നതിനാലാണ് ഇങ്ങനെ വരുന്നത്.
Discussion about this post