ടെക്‌സസ്: സമൂഹമാദ്ധ്യമങ്ങളിൽ എക്‌സിൽ തന്റെ പ്രൊഫൈൽ നെയിം മാറ്റി സ്‌പേസ് എക്‌സ് മേധാവിയും ടെക് ഭീമനുമായ ഇലോൺ മസ്‌ക്. ഇലോൺ മസ്‌ക് എന്ന പേര് ‘കെക്കിയസ് മാക്‌സിമസ്’ എന്നാണ് പേര് മാറ്റിയിരിക്കുന്നത്. അദ്ദേഹത്തിന്റെ പ്രൊഫൈൽ ചിത്രവും മാറ്റിയിട്ടുണ്ട്. വീഡിയോ ഗെയിം ആയ ജോയ്‌സ്റ്റിക്കിലെ ‘പെപ്പെ ദി ഫ്രോഗ്’ ആണ് ഇലോൺ മസ്‌കിന്റെ പുതിയ പ്രൊെൈഫൽ ചിത്രം.
ഇലോൺ മസ്‌ക് എന്തിനാണ് എക്‌സിൽ തന്റെ പ്രൊഫൈൽ നെയിമും ചിത്രവും മാറ്റിയതെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മസ്‌കിന്റെ പുതിയ പ്രൊഫൈൽ ചിത്രമായ പെപ്പെ ദി ഫ്രോഗ്’ വലതുപക്ഷ രാഷ്ട്രീയത്തെയാണ് സൂചിപ്പിക്കുന്നത്.
മസ്‌കിന്റെ പ്രൊഫൈൽ നെയിമിലെ മാറ്റവും ക്രിപ്‌റ്റോ കറൻസിയും തമ്മിലുള്ള ബന്ധം വ്യക്തമല്ലെങ്കിലും ഈ മാറ്റം ക്രിപ്‌റ്റോ കറൻസിയിൽ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. ഇതിന് മുമ്പും മസ്‌കിന്റെ സമൂഹമാദ്ധ്യമങ്ങളിലെ ഇടപെടലുകൾ ക്രിപ്‌റ്റോ കറൻസിയിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
Discussion about this post