അനേകം ജീവികൾ വസിക്കുന്ന ഇടമാണ് നമ്മുടെ ഭൂമി. നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്തവ മുതൽ ഭീമാകാരൻ ജീവികൾ വരെ ഈ ഭൂമിയെ ആശ്രയിച്ച് ജീവിക്കുന്നു. ഓരോ ജീവിയും നൂറായിരം പ്രത്യേകതകൾ നിറഞ്ഞതാണ്. ആ കൂട്ടത്തിൽ ഇത്തികുഞ്ഞനാണെങ്കിലും കൊലയാളിയെന്ന് വിളിപ്പേരുള്ള ഒരു ജീവിയുണ്ട്. അകാന്തസ്പിസ് പെറ്റാക്‌സ് എന്നാണ് ഈ ജീവിയുടെ പേര്. പ്രധാനമായും ഉറുമ്പുകൾ,ഈച്ചകൾ ചെറിയ വെട്ടുകിളികൾ,വണ്ടുകൾ എന്നിവയെ എല്ലാം ഇവ ഇരപിടിക്കും.
കിഴക്കൻ ആഫ്രിക്കയിൽ വിക്ടോറിയ തടാകത്തിന് സമീപം , ഉഗാണ്ട , കെനിയ , ടാൻസാനിയ തുടങ്ങിയ രാജ്യങ്ങളിൽ ഈ പ്രാണി വസിക്കുന്നു . പടിഞ്ഞാറൻ ഏഷ്യൻ രാജ്യങ്ങളിലും കണ്ടുവരുന്നു.പന്തിനുള്ളിൽ ഒരു ഡസൻ ഉറുമ്പുകൾ ഒരുമിച്ച് കുടുങ്ങിയതായി തോന്നുതോന്നുന്നില്ലേ ഈ ജീവിയെ കണ്ടാൽ , പക്ഷേ അവയെല്ലാം ചത്ത ഉറുമ്പുകളാണ്. അതിനടിയിൽ ഈ ഉറുമ്പുകളുടെ ശവത്തെ വലിച്ച് വലിക്കുന്ന പ്രാണികളുണ്ട്. അതാണ് , അകാന്തസ്പിസ് പെറ്റാക്‌സ്
മറ്റ് കൊലയാളികളെപ്പോലെ, അവൻ തന്റെ ഇരയെ വേട്ടയാടുന്നത് തന്റെ മൂർച്ചയുള്ള സൂചി കൊമ്പ് കൊണ്ട് ഉമിനീർ കുത്തിവയ്ക്കുകയും വിഷാംശം കലർന്ന ഈ ഉമിനീർ പക്ഷാഘാതത്തിന് കാരണമാകുകയും ചെയ്യുന്നു , അതിലെ എൻസൈമുകൾ ടിഷ്യുവിനെ അലിയിക്കുന്നു, തുടർന്ന് ആ ഇരയുടെ ആന്തരിക അവയവങ്ങൾ ദ്രവിച്ചു പോകുന്നു .ഈ പ്രാണിയുടെ ഒരു പ്രത്യേക സവിശേഷത, ഭക്ഷണം ഊറ്റി ഭക്ഷിച്ച ശേഷം ശേഷം, അത് ഒരു സംരക്ഷണ കവചമായി ഇരകളുടെ പുറം ഭാഗം ശവം ഉപയോഗിക്കുന്നു.
ഈ പ്രാണിക്ക് ഒരേസമയം 20 ചത്ത ഉറുമ്പുകളെ വഹിക്കാൻ കഴിയും, അവയെയുടെ ശരീരത്തിലെ ദ്രാവകം വിസർജ്ജിപ്പിച്ചു ഈ ജീവികളുടെ ഭുതികാവശിഷ്ടങ്ങൾ സ്വന്തം ശരീരത്തിൽ ഒട്ടിച്ചു വക്കുന്നു , പാറ്റകളും ഈച്ചകളും ഉൾപ്പെടെ പലതരം ഇരകളെ അവർ വേട്ടയാടുന്നു, എന്നാൽ അവ ശരീരത്തിൽ കവചമായി കൊണ്ട് നടക്കുന്നത് ചത്ത ഉറുമ്പുകകളെയാണ് . ഉറുമ്പിന്റെ ശരീരത്തിൽ നിന്ന് വരുന്ന ഗന്ധം മറ്റു ജീവികളെ ആകർഷിക്കാൻ കഴിയും എന്നത് കൊണ്ടാണത്രേ ഈ ജീവികൾ ഇത്തരത്തിൽ ചെയ്യുന്നത്.
Discussion about this post