സിയാറ്റിൻ: കോക്പിറ്റിൽ പുക ഉയർന്നതിനെ തുടർന്ന് പറന്നുയർന്ന വിമാനം അടിയന്തരമായി തിരിച്ചുവിട്ടു. എയർബസ് എ330 സിയാറ്റിൽ ടകോമ അന്താരാഷ്ട്ര വിമാനത്തിൽ നിന്നാണ് പറന്നുയർന്നത്. അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ ഹവായിയുടെ തലസ്ഥാനമായ ഹോണോലുലുവിലേക്ക് യാത്രതിരിച്ച വിമാനത്തിന്റെ കോക്പിറ്റിലെ പുക ശ്രദ്ധയിൽപെട്ടതോടെ അടിയന്തരമായി തിരികെ സിയാറ്റിലിലേക്ക് തന്നെ തിരികെ പറക്കുകയായിരുന്നു.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിക്കാണ് വമാനം പറന്നുയർന്നത്. 273 യാത്രക്കാരും 10 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. സംഭവത്തിൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്യാപ്റ്റൻ അടിയന്തര സാഹചര്യം റിപ്പോർട്ട് ചെയ്തതോടെ, വിമാനം തിരിച്ച് ലാൻ് ചെയ്ത ഉടൻ അഗ്നിശമന സേനയും മെഡിക്കൽ സംഘവും എത്തി.
ലാൻഡ് ചെയ്ത ഉടൻ തന്നെ യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചതായി വിമാനത്താവളം അധികൃതർ വ്യക്തമാക്കി. തുടർന്ന് പോർട്ട് ഓഫ് സിയാറ്റിൽ ഫയറ വിഭാഗം പരിശോധന നടത്തിയെങ്കിലും പുകയോ മണമോ കണ്ടെത്താനായില്ലെന്ന് വിമാനത്താവള വക്താവ് അറിയിച്ചു.
Discussion about this post