റീല്‍ ചിത്രീകരിക്കാന്‍ എന്ത് അക്രമവും കോമാളിത്തരവും കാണിക്കാന്‍ ചിലര്‍ മടിക്കാറില്ല. പലപ്പോഴും അതിന്റെ പ്രത്യാഘാതം മാരകമായേക്കുമെന്ന് പോലും ഇത്തരക്കാര്‍ ചിന്തിക്കാറില്ലെന്നോര്‍ക്കണം. ഇപ്പോഴിതാ ഇത്തരത്തിലൊരു വീഡിയോ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമാകുകയാണ്. ഒരു യുവാവ് ലോക്കല്‍ ട്രെയിനിന്റെ സീറ്റ് വലിച്ച് കീറി ജനലിലൂടെ പുറത്തേക്കെറിയുന്നതും പിന്നീട് ബര്‍ത്തിലെ പ്ലൈവുഡ് പൊളിച്ചെടുത്ത് അതും ജനലിലൂടെ പുറത്തേക്കെറിയുന്നതുമാണ് വീഡിയോയില്‍ ഉള്ളത്. ഇത്തരം ആളുകളെ കണ്ടെത്തി കൃത്യമായ ശിക്ഷ നല്‍കണമെന്ന് നിരവധി സമൂഹ മാധ്യമ ഉപയോക്താക്കള്‍ ആവശ്യപ്പെട്ടു.
രാത്രിയില്‍ ചിത്രീകരിച്ച വീഡിയോ എപ്പോള്‍, എവിടെ, ഏത് ട്രെയിനിലാണെന്ന് എന്നൊന്നും് പറയുന്നില്ല. ‘ഇയാള്‍ ഇനി സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയും റെയില്‍വേയുടെ മോശം അവസ്ഥയെക്കുറിച്ച് പരാതിപ്പെടുകയും ചെയ്യും’ എന്ന അടിക്കുറിപ്പോടെ സിന്‍ഹ എന്ന എക്‌സ് ഉപയോക്താവാണ് പങ്കുവച്ചത്.
വീഡിയോയില്‍ യുവാവ് ചിരിച്ച് കൊണ്ട് ലോക്കല്‍ ട്രെയിനിലെ സീറ്റുകള്‍ കീറിക്കളയുന്നത് കാണാം. ഇയാള്‍ പിന്നീട് ബര്‍ത്തും നശിപ്പിക്കുന്നു. വീഡിയോ എക്‌സില്‍ അഞ്ചര ലക്ഷം പേരാണ് കണ്ടത്. വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേര്‍ ഇയാളെ കണ്ടെത്തി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു.
അതേസമയം നിരവധി ആളുകള്‍ യുവാവിനെ ഇന്‍സ്റ്റാഗ്രാമില്‍ കണ്ടെത്തുകയും അതിന്റെ വീഡിയോ പകര്‍ത്തി എക്‌സില്‍ പങ്കുവച്ച് ഇതാണ് അയാള്‍ എന്ന് അവകാശപ്പെട്ടു. ഇത് മുഹമ്മദ് സമീര്‍. വ്യക്തമായി കാണാം. മിക്കവാറും ബീഹാറിലെ ദര്‍ഭംഗയില്‍ നിന്നായിരിക്കാം.’ ഒപ്പം മുഹമ്മദ് സമീര്‍ എന്ന ഇന്‍സ്റ്റാഗ്രാം ഹാന്റില്‍ നിന്നും പങ്കുവച്ച സമാന വീഡിയോയുടെ ചേര്‍ത്തു. ആയിരത്തോളം പേരാണ് . ഈ വീഡിയോയും യുവാവിന്റെ ചിത്രവും ചേര്‍ത്ത് ഇന്ത്യന്‍ റെയില്‍വേയ്ക്കും റെയില്‍ സേവയ്ക്കും റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിനും ടാഗ് ചെയ്തു കൊണ്ടുള്ള കുറിപ്പുകള്‍ പങ്കുവച്ചത്.
The same person will be seen speaking to any YouTuber and abusing the govt, claiming that the railway is in bad condition.
(Location & Time : Unknown) pic.twitter.com/uxJv2o74EP
— Mr Sinha (@MrSinha_) December 31, 2024
Discussion about this post