മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കരുത്; മക്കളെ വളർത്തുമ്പോൾ ഈക്കാര്യങ്ങൾ ആഗ്രഹിക്കരുത്…

Published by
Brave India Desk

നാളെയുടെ വാഗ്ദാനങ്ങളാണ് കുട്ടികൾ എന്നാണ് പറയുക. വീട്ടുകാരിൽ നിന്നും നാട്ടുകാരിൽ നിന്നും എല്ലാം അമിത പ്രതീക്ഷകളുടെ പ്രഷർകുക്കറിൽ ആണ് പലപ്പോഴും കുട്ടികൾ വളരുക. ഒരു കുഞ്ഞ് ജനിക്കുമ്പോൾ തന്നെ മാതാപിതാക്കളുടെ ആഗ്രഹങ്ങൾ ഇവരുടെ മേൽ അടിച്ചേൽപ്പിക്കുന്ന ടോക്‌സിക് പാരന്റിംഗും ഉണ്ടാവാറുണ്ട്. പല മാതാപിതാക്കളും കുട്ടികളെ വളർത്തുന്നത് മക്കൾക്ക് മേൽ അവർക്കുള്ള അമിത പ്രതീക്ഷകളും ആഗ്രഹങ്ങളും കൊണ്ടാണ്. തങ്ങൾക്ക് നേടാനാവാഞ്ഞത് മക്കളിലൂടെ, തങ്ങളുടെ പൂവണിയാത്ത സ്വപ്‌നങ്ങൾ മക്കളിലൂടെ നേടിയെടുക്കും എന്ന് ഉറപ്പിച്ചാണ് പല മാതാപിതാക്കളും വളർത്തുന്നത് തന്നെ. കുട്ടികൾ വളർന്നുകഴിയുമ്പോൾ മാതാപിതാക്കളുമായി അകൽച്ച കാണിക്കുന്നതിന്റെ പ്രധാനകാരണവും ഇതൊക്കെ തന്നെ.

മാതാപിതാക്കളുടെ ചിന്താഗതിയിൽ മാറ്റങ്ങൾ വന്നാൽ മാത്രമേ,ഭാവിയിൽ മക്കൾക്കിടയിൽ പല പ്രശ്‌നങ്ങളും ഉണ്ടാകാതിരിക്കും.സ്വന്തം ആഗ്രഹങ്ങൾ നിറവേറ്റാനായി മക്കളെ ഒരിക്കലും ഒരു ടൂളായി ഉപയോഗിക്കരുത്. മക്കളും സ്വതന്ത്ര വ്യക്തികളാണ് എന്ന കാര്യം ആദ്യം മനസിലാക്കുക. നിങ്ങൾക്ക് ആഗ്രഹങ്ങൾ ഉണ്ടായിരുന്നതുപോലെ തന്നെ, നിങ്ങളുടെ മക്കൾക്കും അവരുടെതായ ആഗ്രഹങ്ങൾ ഉണ്ടായിരിക്കും. അവരെ അതിനൊത്ത് പറക്കാൻ അനുവദിക്കണം. എന്നാൽ മാത്രമേ, കുട്ടികൾക്ക് നിങ്ങൾ നല്ലൊരു രക്ഷകർത്താവാകൂ

മക്കൾക്കു വേണ്ടി പണം ചിലവഴിക്കണം. പക്ഷേ, ആവശ്യത്തിന് മാത്രം മതി. സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാകുന്നതുവരെ ഒരു പിന്തുണ നൽകുന്നവർ മാത്രമായിരിക്കണം മാതാപിതാക്കൾ. അവരുടെ മാനസികമായ വളർച്ചയ്ക്കും നിങ്ങൾ സഹായിക്കണം. അതിന്റെ ഒപ്പം, നിങ്ങൾ നിങ്ങളുടെ ജീവിതവും സേഫ് ആക്കണം.

പല മാതാപിതാക്കളും തങ്ങൾ പറയുന്നത് മാത്രമാണ് ശരി എന്ന് കരുതുന്നവരും വിശ്വസിക്കുന്നവരുമാണ്. ചെറുപ്പത്തിൽ മാതാപിതാക്കൾ പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന് സമ്മതിച്ചവർ വലുതാകുമ്പോൾ മാറ്റാം. ഇതിനെയെല്ലാം കുറ്റപ്പെടുത്തുന്നത് തെറ്റാണ്. മക്കൾ വളരുംതോറും അവർക്ക് അവരുടെതായ കാഴ്ചപ്പാടുകൾ ഉണ്ടാകും. ഇത് മാനസികമായി അവർ വളരുന്നുണ്ട് എന്നതിന്റെ ലക്ഷണമാണ്. എല്ലാ കാലത്തും മക്കൾ മാതാപിതാക്കളെ ശരിവെക്കും എന്ന് ആഗ്രഹിക്കുന്നത് തെറ്റാണ്.

#parenthood #parenting #motherhood #momlife #family #baby #fatherhood #parentingtips #parents #kids #love #dadlife #pregnancy #mumlife #mom

 

 

Share
Leave a Comment

Recent News