വർഷങ്ങൾക്ക് മുൻപ് മുമ്പ്, ജർമ്മൻ ഭൗതികശാസ്ത്രജ്ഞനായ വിൽഹെം റോണ്ട്‌ജെൻ, ജീവനുള്ള മനുഷ്യശരീരത്തിനുള്ളിലെ എല്ലുകളുടെയും അവയവങ്ങളുടെയും ഫോട്ടോഗ്രാഫുകൾ നിർമ്മിക്കാൻ കഴിയുന്ന ഒരു ഉപകരണത്തിന്റെ കണ്ടെത്തൽ പ്രഖ്യാപിച്ചു. ആദ്യം, പല ശാസ്ത്രജ്ഞരും ‘എക്സ്-റേ’ കണ്ടുപിടിത്തത്തെ ഒരു കള്ളക്കളി എന്ന് വിളിച്ചു, എന്നാൽ റോന്റ്ജന്റെ അവകാശവാദങ്ങൾ പരീക്ഷിച്ചപ്പോൾ, ശാസ്ത്രത്തിലും വൈദ്യശാസ്ത്രത്തിലും ഏറ്റവും മികച്ച കണ്ടെത്തലുകളിലൊന്നിനെക്കുറിച്ച് അവർക്ക് പെട്ടെന്ന് ബോധ്യപ്പെട്ടു. വാസ്തവത്തിൽ, തന്റെ കണ്ടുപിടിത്തത്തിന് കേവലം ആറുവർഷത്തിനുശേഷം, ഭൗതികശാസ്ത്രത്തിനുള്ള ആദ്യത്തെ നോബൽ സമ്മാനം റോന്റ്ജെന് ലഭിച്ചു.
വർഷങ്ങൾക്ക് ഇപ്പുറം റഷ്യയിൽ നിന്നുള്ള ഒരു പെൺകുട്ടി തനിക്ക് എക്‌സറേ കണ്ണുകൾ ഉണ്ടെന്ന് അവകാശപ്പെട്ട് രംഗത്തെത്തി. നതാഷ നിക്കോളയേവ്‌ന ഡെംകിന എന്നായിരുന്നു പേര്. മനുഷ്യ ശരീരത്തിനുള്ളിൽ നോക്കാനും അവയവങ്ങളും ടിഷ്യുകളും കാണാനും അതുവഴി മെഡിക്കൽ രോഗനിർണയം നടത്താനും അനുവദിക്കുന്ന ഒരു പ്രത്യേക കാഴ്ച ഉണ്ടെന്നായിരുന്നു ഇവരുടെ അവകാശവാദം.
ഒന്ന് ഒരാൾക്ക് സാധാരണ കാണാനാകുന്ന രീതിയിലും മറ്റൊന്ന് സെല്ലുലാർ തലം വരെ മനുഷ്യശരീരത്തിന്റെ വിശദാംശങ്ങൾ കാണാൻ കഴിയും.അവൾക്ക് അവളുടെ രണ്ടാമത്തെ കാഴ്ച ഇഷ്ടാനുസരണം പ്രവർത്തിപ്പിക്കാനും പ്രവർത്തനം നിർത്തുവാനും കഴിയും, പക്ഷേ ഇത് ആവർത്തിച്ച് ചെയ്യുന്നത് ഭയങ്കര തലവേദനയ്ക്ക് കാരണമാകുന്നു എന്ന് പെൺകുട്ടി പറഞ്ഞു. പത്താം വയസിലാണ് നടാഷയുടെ ഈ പ്രത്യേക കഴിവ് കണ്ടുപിടിച്ചതത്രേ. അമ്മയോടൊപ്പം ഇരിക്കുമ്പോൾ പത്ത് വയസ് മാത്രം അന്ന് പ്രായമുണ്ടായിരുന്ന കുഞ്ഞ് നടാഷ, ശരീരത്തിനകത്ത് കാണുന്ന അവയവങ്ങളെ കുറിച്ച് തന്റേതായ രീതിയിൽ വിവരിക്കാനും പറയാനും ആരംഭിച്ചു. ഇത് നാടാകെ പരക്കുകയും പലരും രോഗനിർണയം നടത്താനും മറ്റും നടാഷയെ തേടി എത്തുകയുമായിരുന്നു. പലരെയും അമ്പരപ്പിച്ച് എല്ലുകളുടെ ഒടിവും പോറലുകളും ഈ പെൺകുട്ടി പറഞ്ഞു.
2004 മെയ് മാസത്തിൽ ഡിസ്‌കവറി ചാനൽ അവളെ ന്യൂയോർക്ക് സിറ്റിയിലേക്ക് കൊണ്ടുവന്നു, ദ ഗേൾ വിത്ത് എക്‌സ്-റേ ഐസ് എന്ന ഡോക്യുമെന്ററിയിൽ പ്രത്യക്ഷപ്പെടുകയും , ഭാഗികമായി നിയന്ത്രിക്കപ്പെടുന്ന കമ്മിറ്റി ഫോർ സ്‌കെപ്റ്റിക്കൽ എൻക്വയറി (സിഎസ്‌ഐ) യിലെ ഗവേഷകർ പരീക്ഷിക്കുകയും ചെയ്തു.നടാഷയുടെ അനുമാനങ്ങൾക്ക് ശാസ്ത്രീയ അടിത്തറയില്ലെന്നും വിജയത്തേക്കാൾ പരാജയത്തിനാണ് സാധ്യതയെന്നും വിദഗ്ധർ നിരീക്ഷിച്ചു. ഇന്ന് 37 വയസുള്ള നടാഷ,തന്റെ വീട്ടിലിരുന്ന് തന്നെ വിശ്വസിക്കുന്ന ആളുകളിൽ നിന്ന് ഫീസ് ഇടാക്കി ശരീരത്തിന്റെ ഏത് ഭാഗത്താണ് പ്രശ്‌നമെന്ന് പറഞ്ഞ് നൽകുന്നു.
Discussion about this post