തിരുവനന്തപുരം: സനാതന ധർമ്മം ആൾക്കാരെ പരമ്പരാഗത തൊഴിലിടങ്ങളിൽ തളച്ചിടുന്ന ഒന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതിനെ തിരുത്തി വി ഡി സതീശൻ. മുഖ്യമന്ത്രി സനാതന ധർമത്തെ ദുർവ്യാഖ്യാനം ചെയ്തുവെന്നും, സനാതന ധർമ്മം എല്ലാവരുടേതുമാണെന്നും വി ഡി സതീശൻ പറഞ്ഞു.
സനാതന ധർമത്തെ ദുർവ്യഖാനം ചെയ്യുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത് . സനാതന ധർമ്മം എങ്ങനെയാണ് ചാതുർ വർണ്യത്തിൻ്റെ ഭാഗമാകുന്നത്. സനാതന ധർമ്മം നമ്മുടെ സംസ്കാരമാണ്. സനാതന ധർമ്മത്തെ ഒരു വിഭാഗം ആളുകൾക്ക് മാത്രം അവകാശപെട്ടതാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അത് രാജ്യത്തെ മുഴുവൻ ആളുകളുടെയും പാരമ്പര്യവും പൈതൃകവുമാണ് സനാതന ധർമ്മം. കാവിവൽക്കരണം എന്ന വാക്ക് തന്നെ തെറ്റാണ്. അമ്പലത്തിൽ പോകുന്നവരും കാവി ഉടുക്കുന്നവരും ചന്ദനം തൊടുന്നവരും എല്ലാം പ്രത്യേകം വിഭാഗക്കാരാണോ എന്നും വിഡി സതീശൻ ചോദിച്ചു.
സനാതന ധർമ്മം ചാതുർവർണ സമ്പ്രദായത്തിൽ അധിഷ്ഠിതമായ വർണാശ്രമ ധർമ്മത്തിൻ്റെ പര്യായമോ അവിഭാജ്യമോ ആണ്. എന്താണ് ഈ വർണാശ്രമ ധർമ്മം ഉയർത്തിപ്പിടിക്കുന്നത്? ഇത് പാരമ്പര്യ തൊഴിലുകളെ മഹത്വപ്പെടുത്തുന്നു. അതുകൊണ്ട് സനാതനധർമ്മം തെറ്റാണ് എന്നായിരുന്നു പിണറായി വിജയൻറെ വാദം. കഴിഞ്ഞ ദിവസം ശിവഗിരി മഠത്തിൽ നടന്ന പ്രസംഗത്തിലാണ് പിണറായി വിജയൻ സനാതന ധർമ്മത്തെ കുറ്റം പറഞ്ഞത്. ശ്രീനാരായണ ഗുരു സനാതന ധർമ്മത്തിന്റെ ആൾ അല്ല ഏന് സ്ഥാപിക്കാൻ വേണ്ടിയാണ് പിണറായി വിജയൻ അത്തരത്തിൽ പരാമർശം നടത്തിയത്. ഇതിനെതിരെ രൂക്ഷ വിമർശനമാണ് രാജ്യവ്യാപകമായി ഉയരുന്നത്.
Discussion about this post