ലക്‌നൗ: ഒരേ ആൺകുട്ടിയെ പ്രണയിച്ചതിന്റെ പേരിൽ രണ്ട് കൗമാരക്കാരികൾ നടുറോഡിൽ ഏറ്റുമുട്ടിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. ഉത്തർപ്രദേശിലെ ബാഗ്പതിലാണ് സംഭവം. സ്‌കൂളിന് പുറത്തായിരുന്നു തമ്മിൽത്തല്ല് നടന്നത്. തർക്കം കയ്യാങ്കളിയിലേക്ക് മാറിയതോടെ സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് ഇരുവരെയും പിടിച്ചുമാറ്റുകയായിരുന്നു.
ഏറ്റുമുട്ടലിന്റെ വീഡിയോ പിന്നാലെ സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയുണ്ടായി. ഇത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടതോടെ അന്വേഷണം ആരംഭിക്കുകയായിരുന്നു. സ്‌കൂൾ യൂണിഫോം ധരിച്ച 10ാം ക്ലാസ് വിദ്യാർത്ഥിനികളാണ് വീഡിയോയിലുള്ളത്. ഒന്നും രണ്ടും പറഞ്ഞ് തുടങ്ങിയ തർക്കം പരസ്പരം തല്ലുന്നതിലേക്ക് മാറുകയായിരുന്നു. പരസ്പരം മുടിയിൽ പിടിച്ച് വലിക്കുന്നത് വരെയെത്തി കാര്യങ്ങൾ.
രണ്ട് പേരും ഒരേ ആൺകുട്ടിയെയാണ് പ്രണയിക്കുന്നതെന്ന് മനസിലായതോടെയാണത്രെ ഇരുവരും ഏറ്റുമുട്ടിയത്. ഒരു ആൺകുട്ടിയോട് രണ്ട് പേരും സ്ഥിരമായി സംസാരിക്കുമായിരുന്നു. എന്നാൽ പിന്നീട് രണ്ട് പേരും ഒരാളോട് തന്നെയാണ് സംസാരിക്കുന്നതെന്ന് പരസ്പരം മനസിലാക്കിയതോടെയാണ് അടി തുടങ്ങിയത്.
Discussion about this post