ബേണ്‍: പൊതുസ്ഥലങ്ങളില്‍ ബുര്‍ഖയുള്‍പ്പെടെയുള്ള മുഖാവരണങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി സ്വിറ്റ്‌സര്‍ലാന്‍ഡ്. നിയമം ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വന്നു. നിയമം ലംഘിക്കുന്നവര്‍ക്ക് 1143 ഡോളര്‍( ഏകദേശം 98000 രൂപയോളം) പിഴ ഈടാക്കാനാണ് തീരുമാനം. മുഖാവരണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന നിയമം ജനങ്ങളുടെ കൂടി നിര്‍ദേശങ്ങള്‍ പരി?ഗണിച്ചാണ് സര്‍ക്കാര്‍ നടപ്പിലാക്കിയിരുന്നത്.
വലതുപക്ഷ പാര്‍ട്ടിയായ സ്വിസ് പീപ്പിള്‍സ് പാര്‍ട്ടിയാണ് (എസ്വിപി) ഈ നിര്‍ദേശം ആദ്യം മുന്നോട്ടുവെച്ചത്. ‘തീവ്രവാദം തടയുക’ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചായിരുന്നു എസ്വിപി ആവശ്യം ഉന്നയിച്ചത്.
2021ല്‍ പുതിയനിയമം സംബന്ധിച്ച് ജനങ്ങളുടെ അഭിപ്രായ സര്‍വേയില്‍ മുസ്ലിം വിഭാഗക്കാര്‍ ധരിക്കുന്ന ബുര്‍ഖ ഉള്‍പ്പെടെയുള്ള മുഖാവരണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് അനുകൂലിച്ചായിരുന്നു സ്വിസ് ജനതയുടെ ഭൂരിഭാഗവും വോട്ട് ചെയ്തത്. ഇതിന് പിന്നാലെയാണ് നിയമം പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
പൊതുയിടങ്ങളില്‍ ബുര്‍ഖ ഉള്‍പ്പെടെയുള്ള ഇസ്ലാമിക വസ്ത്രങ്ങള്‍ ധരിക്കുന്നത് സംബന്ധിച്ച് നേരത്തേ യുറോപ്യന്‍ രാജ്യങ്ങളില്‍ വലിയ ചര്‍ച്ചകളുണ്ടായിരുന്നു. 2011ല്‍ ഫ്രാന്‍സില്‍ ബുര്‍ഖ ധരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. നെതര്‍ലന്‍ഡ്‌സ്, ഡെന്‍മാര്‍ക്ക്, ഓസ്ട്രിയ, ബള്‍ഗേറിയ തുടങ്ങിയ രാജ്യങ്ങളിലും പൂര്‍ണമായോ ഭാഗികമായോ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
Discussion about this post