ധാക്ക : ജയിലിലടച്ച ഹൈന്ദവ സന്യാസി ചിൻമോയ് കൃഷ്ണ ദാസിന്റെ ജാമ്യാപേക്ഷ തള്ളി കോടതി. മൂന്നാം തവണയാണ് ഹർജി തള്ളുന്നത്. മുൻ ‘ഇസ്‌കോൺ’ നേതാവായ ദാസിനെ നവംബർ 25ന് ധാക്കയിലെ ഹസ്രത്ത് ഷാജലാൽ അന്താരാഷട്ര വിമാനത്താവളത്തിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്.
11 അഭിഭാഷകർ അടങ്ങുന്ന അഭിഭാഷക സംഘം നൽകിയ ജാമ്യാപേക്ഷയാണ് 30 മിനിറ്റോളം ഇരുപക്ഷത്ത് നിന്നും വാദം കേട്ട ശേഷം മെട്രോപൊളിറ്റൻ സെഷൻസ് ജഡ്ജ് എം ഡി സെയ്ഫുൾ ഇസ്ലാം തള്ളിയത് എന്നാണ് റിപ്പോർട്ട്. ബംഗ്ലാദേശിന്റെ പതാകയെ അപമാനിച്ചെന്ന് ആരോപിച്ച് ദേശവിരുദ്ധ കുറ്റം ചുമത്തി നവംബർ 25 നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
ഇദ്ദേഹത്തെ ജയിലിൽ വന്ന് കണ്ട മറ്റ് ഇസ്‌കോൺ സന്യാസിമാരെയും കസ്റ്റഡിയിൽ എടുത്തിരുന്നു. കലാപത്തിനിടെ ബംഗ്ലാദേശിലെ ഇസ്‌കോൺ കേന്ദ്രം കലാപകാരികൾ തകർത്തതായി സംഘടനയുടെ വൈസ് പ്രസിഡന്റ് രാധാ രാമനും അവകാശപ്പെട്ടു.
അതിനിടെ ചിന്മയ് കൃഷ്ണ ദാസിന്റെ ആരോഗ്യ സ്ഥിതിയിൽ ആശങ്ക തുടരുകയാണ്. അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായെന്നും ശരിയായ ചികിത്സ നൽകുന്നില്ലെന്നും ബംഗാളി ഹിന്ദു സംഘടന ബംഗ്ലാദേശ് ഷോമിലിറ്റോ സനാതൻ ജാഗരൺ ജോട്ടെ പ്രസ്താവനയിൽ പറഞ്ഞിരുന്നു.
Discussion about this post