ന്യൂഡൽഹി: ചൈനയിൽ പടരുന്ന എച്ച്എംപിവി വൈറസ് വ്യാപനത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ഹെൽത്ത് സർവ്വീസ് ഡയറക്ടർ ജനറൽ ഡോ. അതുൽ ഗോയൽ. ഇന്ത്യയിൽ ഇതുവരെ രോഗം റിപ്പോർട്ട് ചെയ്തിട്ടില്ല. രോഗവ്യാപനത്തെ പ്രതിരോധിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നാണ് ചൈനീസ് അധികൃതർ വ്യക്തമാക്കിയിട്ടുള്ളത് എന്നും അദ്ദേഹം പറഞ്ഞു. ചൈനയിലെ പുതിയ രോഗത്തിന്റെ വ്യാപനം ഇന്ത്യയിലെ ആളുകളിലും ആശങ്ക പടർത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കി ഹെൽത്ത് സർവ്വീസ് ഡയറക്ടർ ജനറൽ രംഗത്ത് എത്തിയത്.
ഇന്ത്യയിൽ എച്ചഎംപിവി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. രോഗ വ്യാപനം തടയുന്നതിനുള്ള ശ്രമത്തിൽ ആണ് ചൈന. രാജ്യത്തും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ശ്വസനാവയവങ്ങളെ ബാധിക്കുന്ന രോഗമാണ് എച്ച്എംപിവി. ഈ രോഗം ബാധിച്ചവരിൽ സാധാരണയുണ്ടാകുന്ന ജലദോഷം ആണ് കണ്ടുവരുന്നത്. ചികിത്സിച്ചാൽ പൂർണമായു രോഗമുക്തി നേടാനായി സാധിക്കും എന്നാണ് വിവരം. എന്നാൽ കുട്ടികൾ, 65 ന് മുകളിൽ പ്രായമുള്ളവർ, ഗർഭിണികൾ എന്നിവരിലെ വൈറസ് വ്യാപനം ഗൗരവത്തോടെ കാണണം.
ചൈനയിൽ എച്ച്എംപിവി രോഗബാധിതരുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം രാജ്യത്തെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. വിഷയത്തിൽ അന്താരാഷ്ട്ര ഏജൻസികളുമായും ബന്ധം റിപ്പോർട്ട് ചെയ്യുന്നുണ്ട്.
Discussion about this post