പള്‍സര്‍ എഫ് 250 സെമി-ഫെയര്‍ഡ് മോട്ടോര്‍സൈക്കിള്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് ബജാജ് നിര്‍ത്തലാക്കുന്നുവെന്ന് ് പുതിയ റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി കമ്പനി ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് ഈ ബൈക്ക് നീക്കം ചെയ്തിട്ടുണ്ട്. ബജാജ് പള്‍സര്‍ F250 ബ്രാന്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് ഡീലിസ്റ്റ് ചെയ്തത് ബൈക്ക് നിര്‍ത്തലാക്കിയതിനാലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇനി മുതല്‍ ഈ ബൈക്ക് ഡീലര്‍മാര്‍ക്ക് അയക്കില്ല എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
പള്‍സര്‍ F250 പള്‍സര്‍ എന്‍ 250 യ്ക്കൊപ്പം 2021 അവസാനമാണ് പുറത്തിറക്കിയത്. പക്ഷേ പള്‍സര്‍ എന്‍ 250 മികച്ച വില്‍പ്പന നേടിയപ്പോള്‍ പള്‍സര്‍ F250 ക്ക് വിപണിയില്‍ ശ്രദ്ധ നേടാനായില്ല. F250 പുറത്തിറക്കുന്നതോടെ ജനപ്രിയ പള്‍സര്‍ 220F ന്റെ വില്‍പ്പന കുറയുമെന്നും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ നൂതനവും പ്രീമിയം ആയതുമായ F250 തിരഞ്ഞെടുക്കുമെന്നും കരുതിയെങ്കിലും സംഭവിച്ചില്ല..
ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ഫെയര്‍ഡ്, സെമി ഫെയര്‍ഡ് മോട്ടോര്‍സൈക്കിളുകളോട് താല്‍പ്പര്യമുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി അതിന്റെ സ്വഭാവത്തില്‍ മാറ്റം വന്നിട്ടുണ്ട്. ബജാജ് ഡീലര്‍മാരും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്.
ട്യൂബുലാര്‍ ഫ്രെയിമിനെ അടിസ്ഥാനമാക്കിയുള്ളതാണ് പള്‍സര്‍ എഫ് 250. ഇതില്‍ ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കും പിന്നില്‍ മോണോ-ഷോക്കും സജ്ജീകരിച്ചിരിക്കുന്നു. എല്‍ഇഡി ഡിആര്‍എല്ലുകളുള്ള പ്രൊജക്ടര്‍ എല്‍ഇഡി ഹെഡ്ലാമ്പ്, യുഎസ്ബി ചാര്‍ജറുള്ള ‘ഇന്‍ഫിനിറ്റി ഡിസ്പ്ലേ കണ്‍സോള്‍’, അലോയ് വീലുകള്‍ തുടങ്ങിയ ഫീച്ചറുകളും ഇതില്‍ ഉണ്ട്. 24 ബിഎച്ച്പിയും 21.5 എന്‍എമ്മും ഉത്പാദിപ്പിക്കുന്ന 249 സിസി സിംഗിള്‍ സിലിണ്ടര്‍ ഓയില്‍-കൂള്‍ഡ് എഞ്ചിനാണ് F250-ന് കരുത്ത് പകരുന്നത്.
Discussion about this post