യുവജനതയ്ക്ക് ബംഗളൂരു കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ടെക്കി നല്‍കിയ ഉപദേശമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. പ്രശസ്തനായ ശോഭിത് ശ്രീവാസ്തവയാണ് ഈ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. നിക്ഷേപം നടത്തേണ്ടതിന്റെയും ഉത്പാദന ക്ഷമത കൂട്ടേണ്ടതിന്റെയും പ്രധാന്യം ഊന്നിപ്പറയുന്ന പോസ്റ്റുകളാണ് ശോഭിത് പങ്കുവെച്ചിരിക്കുന്നത്.
മാക് ബുക്ക് വാങ്ങുക, ജിമ്മില്‍ അംഗത്വമെടുക്കുക, വീട്ടുജോലികള്‍ ചെയ്യുന്നതിന് ഒരു സ്ത്രീയെ നിയമിക്കുക തുടങ്ങിയവയെല്ലാം ശോഭിതിന്റെ ഉപദേശത്തില്‍ ഉള്‍പ്പെടുന്നു. ഒരാളുടെ കരിയറിന്റെ തുടക്കകാലത്ത് വ്യക്തിഗത വളര്‍ച്ചയും നിക്ഷേപത്തിനും മുന്‍ഗണന നല്‍കുന്നത് ദീര്‍ഘകാലത്തേക്ക് നേട്ടം നല്‍കുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
‘നിങ്ങള്‍ 20കളുടെ തുടക്കത്തിലുള്ള ഒരു വ്യക്തിയാണോ എങ്കില്‍ ഉത്പാദനക്ഷമത മെച്ചപ്പെടുത്തുന്നതിനുള്ള കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കാന്‍ മടിക്കരുത്. ഒരു മാക്ബുക്ക്, എന്‍സി ഹെഡ്ഫോണുകള്‍, ജിം അംഗത്വം എന്നിവയെടുക്കുക. കൂടാതെ, നിങ്ങള്‍ക്ക് ഭക്ഷണം ഉണ്ടാക്കി തരുന്നതിനും വീട് വൃത്തിയാക്കുന്നതിനും ഒരു സ്ത്രീയെ ജോലിക്ക് നിര്‍ത്തുക.
നിങ്ങള്‍ക്ക് ആവശ്യമുള്ള എല്ലാ പുസ്തകങ്ങളും വാങ്ങുക. നിക്ഷേപം നടത്താനും വരുമാന സാധ്യത വര്‍ധിപ്പിക്കാനുമുള്ള സമയമാണിത്. ഇതൊന്നും നിങ്ങളെ കടക്കെണിയിലാക്കരുത്. അഥവാ കടക്കെണിയിലാക്കിയാല്‍ ജോലി മാറാന്‍ ശ്രമിക്കുക,” ശോഭിത് ഉപദേശിച്ചു.
അതേസമയം, ശോഭിതിന്റെ ഈ നിര്‍ദേശങ്ങളോട് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത് പലരും ഇതിനെ അനുകൂലിച്ചപ്പോള്‍ ചിലര്‍ ചെറുപ്പക്കാരായ യുവാക്കള്‍ക്ക് ഇത് യോജിക്കില്ലെന്ന് പറഞ്ഞു.
Discussion about this post