കട്ടിംഗ് ബോര്‍ഡുകളില്‍ പച്ചക്കറികള്‍ അരിയുന്നത് വളരെ എളുപ്പവും ജോലി വേത്തിലാക്കുമെന്നതാണ് ഒരു പ്രത്യേകത. എന്നാല്‍, കട്ടിംഗ് ബോര്‍ഡുകള്‍ ഉപയോ?ഗിക്കുന്നത് മൊത്തത്തിലുള്ള ആരോ?ഗ്യത്തിന് ദോഷം ചെയ്യുമെന്ന് പുതിയ പഠനം പറയുന്നു. എന്നാല്‍ സ്ഥിരമായി ഉപയോഗിക്കപ്പെടുന്ന അവയില്‍ നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയാത്ത തരത്തിലുള്ളവ ഭക്ഷണാവശിഷ്ടങ്ങള്‍ ഒട്ടിപ്പിടിക്കാനും അവയില്‍ അണുക്കള്‍ പെരുകാനുമുള്ള സാധ്യതയുണ്ട്.
അതിനാല്‍ തന്നെ അവ ശരിയായി വൃത്തിയാക്കിയിട്ടുണ്ടെന്നും ഉറപ്പാക്കേണ്ടത് പ്രധാനമാണ്. അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ ചെറുചൂടുള്ള സോപ്പ് വെള്ളമുപയോഗിച്ച് കഴുകിയാല്‍ മതിയെങ്കിലും സ്ഥിരമായ കറകള്‍ക്കും ദുര്‍ഗന്ധത്തിനും അണുബാധയ്ക്കും അത് മാത്രം ചെയ്താല്‍ മതിയാവില്ല. നിങ്ങള്‍ക്ക് കൂടുതല്‍ ശക്തമായ എന്തെങ്കിലും ആവശ്യമാണ്. ഇതിനായി എന്ത് ചെയ്യാമെന്ന് നോക്കാം.
‘ബൈകാര്‍ബണേറ്റ് സോഡ ഉപരിതലത്തില്‍ വിതറുക, എന്നിട്ട് പകുതി നാരങ്ങ ഉപയോഗിച്ച് സ്‌ക്രബ് ചെയ്യുക. സോഡ കറകള്‍ ഇല്ലാതാക്കുന്നു. അതേസമയം നാരങ്ങ ബാക്ടീരിയയെ നശിപ്പിക്കുകയും ദുര്‍ഗന്ധം അകറ്റുകയും ചെയ്യുന്നു. പിന്നീട് നല്ല ചൂടുവെള്ളത്തില്‍ ബോര്‍ഡ് കഴുകിയുണക്കുക.
Discussion about this post