ശ്രീനഗർ: ജമ്മു കശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ജവാന്മാർക്ക് വീരമൃത്യു. നാല് ജവാന്മാരാണ് വീരമൃത്യുവരിച്ചത്. ഉച്ചയോടെ ജമ്മു കശ്മീരിലെ ബന്ദിപ്പോരയിൽ ആയിരുന്നു സംഭവം. പരിക്കേറ്റ സൈനികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എസ്‌കെ പായെൻ മേഖലയിലെ കൊക്കയിലേക്ക് സൈനിക വാഹനം മറിഞ്ഞായിരുന്നു അപകടം ഉണ്ടായത്. സഞ്ചരിക്കുന്നതിനിടെ സൈനിക വാഹനം നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. രണ്ട് സൈനികർക്ക് സംഭവ സ്ഥലത്ത് തന്നെ ജീവൻ നഷ്ടമായി. ബാക്കിയുള്ള രണ്ട് പേർ ആശുപത്രിയിൽ എത്തിച്ച ശേഷം ആണ് മരിച്ചത്. അഞ്ച് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത് എന്നാണ് സൂചന. ചികിത്സയിൽ കഴിയുന്ന സൈനികന്റെ ആരോഗ്യനിലയും ഗുരുതരമാണ്.
വാഹനത്തിന് നിയന്ത്രണം തെറ്റാനുണ്ടായ കാരണം വ്യക്തമല്ല. സംഭവത്തിൽ സൈന്യം അന്വേഷണം ആരംഭിച്ചു.
Discussion about this post