കൊച്ചി: ട്രെയിന്‍ യാത്രക്കാരില്‍ വളരെപ്പേരും ഉപയോഗിക്കുന്ന, അവര്‍ക്ക് ഏറെ ഉപകാരമുള്ള ആപ്പാണ് ‘വേര്‍ ഈസ് മൈ ട്രെയിന്‍ ആപ്പ്’. ഇതിലൂടെ ട്രെയിന്‍ ഏത് പ്ലാറ്റ്ഫോമിലാണ് വരുന്നതെന്നും കോച്ച് എവിടെയൊക്കെയാണെന്നുമൊക്കെ മനസിലാക്കാന്‍ സാധിക്കും. ഇപ്പോഴിതാ ആപ്പിന്റെ ഉപയോക്താക്കള്‍ക്കായി കെ എം ആര്‍ എല്‍ മെട്രോയിലും ഈ സേവനം ലഭ്യമാക്കിയിരിക്കുകയാണ് ഇപ്പോള്‍.
മെട്രോ യാത്രക്കാരുടെ എണ്ണം വന്‍ വര്‍ധനവ് ഉണ്ടായതോടെയാണ് വേര്‍ ഈസ് മൈ ട്രെയിന്‍ ആപ്പിലും ഈ സൗകര്യമൊരുക്കിയിരിക്കുന്നത്. ഇതുവഴി മെട്രോ ഓരോ സ്റ്റേഷനിലും എപ്പോള്‍ എത്തുമെന്ന് അറിയാന്‍ സാധിക്കും.
ഈ സേവനം ലഭ്യമാകാന്‍ ചെയ്യേണ്ടത്
ഈ ആപ്പ് ഫോണിലുള്ളവരാണെങ്കില്‍ അത് അപ്ഡേറ്റ് ചെയ്യണം. എങ്കില്‍ മാത്രമേ ഈ സേവനം ലഭ്യമാകുകയുള്ളൂ. ആപ്പിന്റെ ഇടതുവശത്ത് മൂന്ന് വര കാണാം. അതില്‍ ക്ലിക്ക് ചെയ്താല്‍ അപ്ഡേറ്റ് ചെയ്യാന്‍ കഴിയും. ശേഷം സിറ്റി കൊച്ചി തിരഞ്ഞെടുക്കുക. ഇതില്‍ എക്‌സ്പ്രസ്, മെട്രോ ഓപ്ഷനുകള്‍ കാണാം.
ഇതില്‍ നിന്ന് മെട്രോ തിരഞ്ഞെടുത്ത് ഫൈന്‍ഡ് ട്രെയിന്‍ ക്ലിക്ക് ചെയ്താല്‍ മതി. ഇങ്ങനെ ചെയ്താല്‍ അടുത്ത ട്രെയിന്‍ എപ്പോഴാണെന്ന് നിങ്ങള്‍ക്ക് അറിയാന്‍ കഴിയും.
Discussion about this post