ലണ്ടൻ: ദിനോസറുകൾ ജീവിച്ചിരുന്നുവെന്നതിന്റെ തെളിവായി അവയുടെ കാൽപ്പാടുകൾ കണ്ടെത്തി ഗവേഷകർ. ബ്രിട്ടനിലെ ഓക്‌സ്ഫഡ്‌ഷോറിലാണ് ദിനോസറുകളുടെ നൂറ് കണക്കിന് കാൽപ്പാടുകൾ കണ്ടെത്തിയത്. നിശ്ചിത വഴികളിലൂടെ ദിനോസറുകൾ സഞ്ചരിച്ചിരുന്നുവെന്നതിന്റെ തെളിവാണ് കാൽപാടുകൾ എന്നാണ് ഗവേഷകർ പറയുന്നത്. ദിനോസർ ഹൈവേകളുടെ ഭാഗമാണ് കാൽപാടുകൾ കഴിഞ്ഞ വഴിയെന്നും ഇവർ വ്യക്തമാക്കുന്നു.
ഓക്‌സ്ഫഡ് – ബിർമിംഗ്ഹാം സർവ്വകലാശാലകളിലെ ഗവേഷകർ ആണ് നിർണായക കണ്ടെത്തലുകൾ നടത്തിയിരിക്കുന്നത്. പ്രദേശത്തെ ക്വാറിയിലാണ് ദിനോസർ ഹെെവേകൾ കണ്ടെത്തിയിരിക്കുന്നത്. giant footprintsകണ്ടെത്തിയ കാൽപാടുകൾക്ക് 166 ദശലക്ഷം വർഷങ്ങളുടെ പഴക്കം ഉണ്ടെന്നാണ് നിഗമനം. ഒരോ നടപ്പാതയ്ക്കും 150 മീറ്റർ നീളം ഉണ്ട്.
ദിനോസറുകളുടെ കാൽപാടുകൾ പതിഞ്ഞ അഞ്ച് വഴികളാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ഇതിൽ നാലെണ്ണം നീളൻ കഴുത്തുള്ള ഹെർബിവോറസ് ദിനോസറുകൾ സഞ്ചരിച്ചിരുന്ന പാതയാണ്. അഞ്ചാമത്തേത് മെഗ്ലോസോഴ്‌സ് എന്ന വിഭാഗത്തിൽപ്പെട്ട ദിനോസറുകളുടെ സഞ്ചാര പാതയാണ്. മൂന്ന് വിരലുകൾ മാത്രമുള്ള കാൽപാടുകൾ ആണ് ഈ വഴിയിൽ നിന്നും ഗവേഷകർ കണ്ടെത്തിയിട്ടുള്ളത്.
ലോകത്ത് ഏറ്റവും പഴക്കമുള്ള ദിനോസറുകളാണ് മെഗ്ലോസോഴ്‌സ്. അതുകൊണ്ട് തന്നെ ഇവയെക്കുറിച്ചുള്ള പഠനത്തിൽ ശാസ്ത്രലോകം പത്യേക ശ്രദ്ധ പതിപ്പിയ്ക്കുന്നുണ്ടെന്ന് ഓക്‌സ്ഫഡ് മ്യൂസിയം ഓഫ് നാച്യുറൽ ഹിസ്റ്ററിയിലെ നരവംശശാസ്ത്രജ്ഞയായ ഇമ്മ നിക്കോളാസ് പറഞ്ഞു. ഈ ജീവിയെക്കുറിച്ചുള്ള കൂടുതൽ തെളിവുകൾ നൽകുന്നതാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന കാൽപാടുകൾ എന്നും ഇവർ വ്യക്തമാക്കി. കഴിഞ്ഞ വർഷം ജൂൺ മുതലാണ് ഗവേഷകർ പ്രദേശത്ത് നിരീക്ഷണം ആരംഭിച്ചത്. നൂറോളം ഗവേഷകർ ഗവേഷണത്തിൽ ഉൾപ്പെട്ടിരുന്നു.
Discussion about this post