വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ നിര്‍ണായക ദിനമായ ‘സൂപ്പര്‍ ചൊവ്വ’യിലെ വോട്ടെടുപ്പില്‍ ഹിലരി ക്ലിന്റനും ഡൊണാള്‍ഡ് ട്രംപിനും ജയം. 12 സ്റ്റേറ്റുകളിലെ ഫലം വന്നതില്‍ ട്രംപ് അഞ്ചു സ്റ്റേറ്റുകളിലും ക്ലിന്റന് ആറ് സ്റ്റേറ്റുകളിലുമാണ് ജയിച്ചത്.
അലബാമ, ജോര്‍ജിയ, മസാചുഷെട്സ്, ടെനസി, വിര്‍ജീനിയ എന്നിവിടങ്ങളിലാണ് ട്രംപ് ജയിച്ചത്. അലബാമ, അര്‍ക്കനസ്, ജോര്‍ജിയ, ടെനസി, ടെക്സസ്, വിര്‍ജീനിയ എന്നിവിടങ്ങളിലാണ് ഹിലരി ക്ലിന്റന് ജയിച്ചത്. സൂപ്പര്‍ ചൊവ്വയിലെ തിരഞ്ഞെടുപ്പ് ഫലം വന്നതോടെ ഡമോക്രാറ്റിക്ക്, റിപബ്ലിക്കന്‍ പാര്‍ട്ടികളിലെ സ്ഥാനാര്‍ഥികളുടെ ചിത്രം ഏറെക്കുറെ വ്യക്തമായി.
കഴിഞ്ഞ ദിവസം സൗത്ത് കാരലീനയില്‍ നടന്ന പ്രൈമറിയില്‍ വന്‍ വിജയം നേടിയ ഹിലരി ആത്മവിശ്വാസത്തിലായിരുന്നു. എതിരാളി ബേണി സാന്ഡേഴ്സണ് 23 ശതമാനം വോട്ടുകള്‍ മാത്രം ലഭിച്ചപ്പോള്‍ ഹിലരിക്ക് ലഭിച്ചത് 73.5 ശതമാനമായിരുന്നു.
Discussion about this post