ന്യൂഡൽഹി: ലോകത്തിലെ തന്നെ ഏറ്റവും വലിയ നാലാമത്തെ റെയിൽവേ ശൃംഖലയുള്ളത് ഇന്ത്യയിലാണ്. ദിനംപ്രതി 20 മില്യൺ ആളുകൾ ആണ് ട്രെയിനിൽ യാത്ര ചെയ്യുന്നത്. 13,452 തീവണ്ടികളാണ് രാജ്യത്ത് സർവ്വീസ് നടത്തുന്നത്. ഇതിൽ പാസഞ്ചർ മുതൽ ലോകോത്തര നിലവാരത്തിലുള്ള യാത്ര പ്രധാനം ചെയ്യുന്ന വന്ദേഭാരത് വരെയുണ്ട്.
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിൽ വലിയ പങ്കാണ് റെയിൽവേയ്ക്ക് ഉള്ളത്. ദിവസേന കോടിക്കണക്കിന് രൂപയുടെ വരുമാനം ആണ് ഓരോ ട്രെയിനിൽ നിന്നും ലഭിക്കുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പണം ഖജനാവിൽ എത്തിക്കുന്നത് രാജധാനി എക്‌സ്പ്രസാണ്.
ബംഗളൂരു രാജധാനി എക്‌സ്പ്രസ് ആണ് രാജ്യത്ത് ഏറ്റവും കൂടുതൽ വരുമാനം ഉള്ള തീവണ്ടി. 22692 എന്ന നമ്പറുള്ള ഈ ട്രെയിൻ ഹസ്രത് നിസാമുദ്ദീനിൽ നിന്നും കെഎസ്ആർ ബംഗളൂരുവിലേക്കാണ് സർവ്വീസ് നടത്തുന്നത്. 2022-23 വർഷം ഈ ട്രെയിനിൽ നിന്നും മാത്രം റെയിൽവേയ്ക്ക് 1,76,06,66,339 രൂപയാണ് വരുമാനമായി ലഭിച്ചിരിക്കുന്നത്. ദിനംപ്രതി നിരവധി ആളുകൾ ആണ് യാത്രയ്ക്കായി ഈ ട്രെയിനിനെ ആശ്രയിക്കുന്നത്.
രാജധാനി കഴിഞ്ഞാൽ റെയിൽവേയ്ക്ക് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്നത് കൊൽക്കത്തയിൽ നിന്നും ന്യൂഡൽഹിയിലേക്ക് സർവ്വീസ് നടത്തുന്ന സീൽദാഹ് എക്‌സ്പ്രസ് ആണ്. 1, 28,81,69,274 രൂപയാണ് ഈ തീവണ്ടിയിൽ നിന്നും പ്രതിവർഷം ലഭിക്കുന്ന വരുമാനം. ധിബ്രുഗഡ് രാജധാനി എക്‌സാണ് ഈ പട്ടികയിൽ നാലാം സ്ഥാനത്ത്.
Discussion about this post