നമ്മൾ ചെയ്യുന്നത് ഏത് പ്രൊഫഷനും ആയിക്കൊള്ളട്ടേ,അതിനോടൊപ്പം തന്നെ പഠിച്ചുവയ്‌ക്കേണ്ട ജോലിയാണ് വീട്ടുജോലി. നമ്മൾ എത്ര സമ്പന്നനായാലും എത്ര ജോലിക്കാർ സഹയാത്തിന് ഉണ്ടെന്ന് പറഞ്ഞാലും ജീവിതത്തിൽ ഒരിക്കലെങ്കിലും വീട്ടുജോലി ചെയ്യേണ്ടി വരും. എന്നാൽ ഇതിൽ നിന്നും വിഭിന്നമായ അഭിപ്രായമാണ് ഇന്ത്യൻ വംശജനായ ഒരു കമ്പനി സിഇഒയ്ക്ക് ഉള്ളത്. ലിങ്ക്ഡ്ഇൻലിലൂടെയാണ് അദ്ദേഹത്തിന്റെ പരാമർശം.
കഴിഞ്ഞ നാല് വർഷമായി താൻ പാത്രങ്ങൾ കഴുകിയിട്ടില്ലെന്ന് രവി അബുവാല പറയുന്നു. പാത്രം കഴുകുന്നതിനേക്കാൾ മൂല്യവത്തായ കാര്യങ്ങൾ ചെയ്യുന്നതിനാണ് താൻ കൂടുതൽ പ്രാധാന്യം നൽകുന്നത് എന്നും പണമുണ്ടാക്കാനുള്ള ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കൂ എന്നും അദ്ദേഹം പറയുന്നു. ‘4 വർഷമായി താൻ പാത്രങ്ങൾ കഴുകിയിട്ടില്ല. അത് ഞാൻ മടിയനായതുകൊണ്ടല്ല. കാരണം എന്റെ സമയത്തിന് മണിക്കൂറിൽ 5,000 ഡോളർ(4,28,832.65 Indian Rupee) ആണ് വില’, എന്നാണ് രവി കുറിച്ചത്. പാത്രം കഴുകുന്നത് മണിക്കൂറിന് 15 ഡോളർ(1,286.50 Indian Rupee) മാത്രം വില വരുന്ന പണിയാണെന്നും അതിന് വേണ്ടി മണിക്കൂറിൽ ലക്ഷങ്ങൾ ലഭിക്കുന്ന തന്റെ ജോലി മാറ്റിവെക്കാൻ കഴിയുമോ എന്നും അദ്ദേഹം ചോദിക്കുന്നു.
ദിവസേന പാത്രം കഴുകുന്നത് തന്റെ സമയം അനാവശ്യമായി നഷ്ടപ്പെടാൻ കാരണമാകുന്നത് കൊണ്ട് തന്നെ ആ സമയത്ത് തനിക്ക് ഇത്രയധികം പണമുണ്ടാക്കാനുള്ള ജോലി ചെയ്യാമല്ലോ എന്ന് പങ്കുവെച്ച പോസ്റ്റിൽ അദ്ദേഹം വ്യക്തമാക്കുന്നു. മണിക്കൂറിന് വെറും 15 ഡോളർ (1,286.50 Indian Rupee) മാത്രം വില വരുന്ന പാത്രം കഴുകുന്നത് നിർത്തി നിങ്ങളുടെ മൂല്യത്തിന് അനുസരിച്ചുള്ള പണം കിട്ടുന്ന ജോലി ചെയ്യൂ എന്നാണ്‌രവി പറയുന്നത്.
രവിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. പാത്രം കഴുകുന്നത് സമയം കൊല്ലുന്ന ജോലി ആണെന്നും രാവി പറഞ്ഞത് ശരിയാണെന്നും ചിലർ അനുകൂലിക്കുമ്പോൾ, പാത്രം കഴുകി ജീവിക്കുന്നവരെ അപമാനിക്കുകയല്ലേ ചെയ്യുന്നതെന്ന് ചിലർ വിമർശിക്കുന്നു.
Discussion about this post