പാമ്പാടി: ഏത് വിധേനയും അധികാരം പിടിക്കാൻ വർഗീയ ശക്തികളുമായി സഖ്യം കൂടാനാണ് ലീഗ് ശ്രമിക്കുന്നതെന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്‌ലിം ലീഗിന്റെ ഈ നിലപാടിനു കോൺഗ്രസും കൂട്ടുനിൽക്കുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു.
കേരളം മതനിരപേക്ഷതയ്ക്കാണു പ്രധാന്യം നൽകുന്നത്. അതേസമയം എസ്ഡിപിഐ, ജമാഅത്തെ ഇസ്‌ലാമി തുടങ്ങിയ വർഗീയ ശക്തികളെ തൃപ്തിപ്പെടുത്തേണ്ട സ്ഥിതിയാണ് യുഡിഎഫിന്. ഭൂരിപക്ഷം ഇസ്‌ലാം മത വിശ്വാസികൾ തള്ളിക്കളഞ്ഞ വിഭാഗമാണ് എസ്ഡിപിഐയും ജമാഅത്തെ ഇസ്‌ലാമിയും. എന്നാൽ ഏത് വിധേനയും വർഗീയ ശക്തികളുമായി കൂട്ടു ചേർന്നു കുറച്ചു സീറ്റു പിടിക്കാനുള്ള തത്രപ്പാടിലാണു ലീഗ്. പിണറായി കൂട്ടിച്ചേർത്തു.
നേരത്തെ ഇത് സംബന്ധിച്ച് സമാന ആരോപണവുമായി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും രംഗത്ത് വന്നിരുന്നു. എസ് ഡി പി ഐ യും ജമാത് ഇ ഇസ്ലാമിയും എണ്ണത്തിൽ കുറവാണെങ്കിലും ഇവർക്ക് മുഖ്യധാരയിൽ ഇടം നൽകുകയാണ് ലീഗെന്നും, ഇതിന്റെ ആത്യന്തിക ഗുണഭോക്താവ് കോൺഗ്രസ്സാണെന്നും എം വി ഗോവിന്ദൻ പറഞ്ഞിരുന്നു. ഇത് ആവർത്തിക്കുകയാണ് പിണറായി വിജയൻ ചെയ്തത്
Discussion about this post