കൊച്ചി: ഉമാ തോമസ് എം എൽ എക്ക് അപകടം നടന്ന കൊച്ചിയിലെ വിവാദ നൃത്തപരിപാടിയുടെ സംഘാടകരായ മൃദംഗവിഷന്‍ നൃത്താധ്യാപകരെയും വഞ്ചിച്ചതായി വെളിപ്പെടുത്തല്‍. മെഗാ നൃത്തപരിപാടിയില്‍ പങ്കെടുത്ത ഓരോരുത്തരില്‍ നിന്നും 2,900 രൂപ വാങ്ങിയെന്നും ഇതില്‍ 900 രൂപ അധ്യാപകര്‍ക്കുള്ളതാണെന്നുമാണ് മൃദംഗവിഷന്‍ ഉടമയുടെ വാദം. എന്നാല്‍ ഗുരുദക്ഷിണ എന്ന പേരില്‍ നര്‍ത്തകരില്‍ നിന്ന് തലവരിപ്പണം പിരിച്ചെങ്കിലും തങ്ങള്‍ക്ക് ചില്ലിക്കാശ് നല്‍കിയിട്ടില്ലെന്നാണ് അധ്യാപകര്‍ വെളിപ്പെടുത്തുന്നത്.
പന്ത്രണ്ടായിരത്തിലേറെ നര്‍ത്തകരില്‍ നിന്ന് പിരിച്ചെടുത്ത തുകയുടെ കണക്ക് ചോദിച്ചപ്പോള്‍ നിഗോഷ് പൊലീസിന് മുന്നിലും ഈ കണക്ക് ആവർത്തിച്ചിരുന്നു. എന്നാൽ ഇതിൽ നിന്നും അധ്യാപകരിലേക്ക് പണം എത്തിയിട്ടില്ലെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. പരാതി ഉന്നയിച്ച് നൃത്താധ്യാപകര്‍ രംഗത്തെത്തിയതോടെ പണം അക്കൗണ്ടില്‍ നൽകുമെന്നാണ് ഇപ്പോൾ ഇവരുടെ അവകാശ വാദം.
എം.എല്‍.എ വീണ് പരുക്കേറ്റതിനാല്‍ നൃത്താധ്യാപകരെ ആദരിക്കുന്ന ചടങ്ങ് നടത്താന്‍ സാധിച്ചില്ല.നൃത്താധ്യാപകരെ പിന്നീടൊരിക്കല്‍ ആദരിക്കുമെന്നും നല്‍കാനുള്ള പണം ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്നുമാണ് മൃദംഗവിഷൻ പറയുന്നത്. എന്നാൽ എം എൽ എ ഗുരുതരാവസ്ഥയിൽ ആയി ആശുപത്രിയിലേക്ക് പോകുമ്പോൾ പോലും സംഘാടകർ പരിപാടി നിർത്തിയിരുന്നില്ല.
Discussion about this post