സൗദി അറേബ്യയിൽ നടന്ന പ്രദർശന മത്സരത്തിന് ശേഷം ഇന്ത്യൻ മുൻ താരം ഇർഫാൻ പത്താനും പാകിസ്താൻ താരം ഷുഐബ് മാലിക്കും തമ്മിൽ പരസ്പരം ആലിംഗനം ചെയ്തതും സൗഹൃദം പങ്കിട്ടതും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. ഇന്ത്യ-പാകിസ്താൻ കായിക ബന്ധം ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് ഈ ദൃശ്യങ്ങൾ പുറത്തുവന്നത്.
2025-ലെ പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അങ്ങേയറ്റം വഷളായിരിക്കുകയാണ്. ഏഷ്യ കപ്പിൽ പാക് താരങ്ങൾക്ക് ഹസ്തദാനം നൽകാൻ പോലും ഇന്ത്യൻ ടീം തയ്യാറായിരുന്നില്ല. പാക് താരം ഹാരിസ് റൗഫ് ‘വിമാനാപകട’ ആംഗ്യം കാട്ടിയപ്പോൾ ജസ്പ്രീത് ബുംറ അതേ രീതിയിൽ തിരിച്ചടിച്ചു. ചില പാക് താരങ്ങൾ പഹൽഗാം ആക്രമണത്തെ ഓർമ്മിപ്പിക്കുന്ന രീതിയിൽ ‘എകെ-47’ വെടിവെപ്പ് ആംഗ്യങ്ങൾ കാട്ടിയതും ബന്ധം കൂടുതൽ വഷളാക്കി.
പിസിബി ചെയർമാൻ മൊഹ്സിൻ നഖ്‌വിയെ അംഗീകരിക്കാൻ ഇന്ത്യൻ ടീം വിസമ്മതിച്ചതിനെത്തുടർന്ന് സമാപന ചടങ്ങ് ഭംഗിയായി കഴിയാതെ ഇന്ത്യ ട്രോഫി മേടിക്കാതെ നിന്നപ്പോൾ നഖ്‌വി അതുമായി മുങ്ങി. രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ഇത്രയധികം മോശമായി നിൽക്കുന്ന സമയത്ത്, പാക് താരങ്ങളുമായി ഇത്രയധികം സൗഹൃദം പ്രകടിപ്പിക്കേണ്ടിയിരുന്നില്ല എന്നാണ് സോഷ്യൽ മീഡിയയിലെ ഭൂരിഭാഗം അഭിപ്രായവും. ഇർഫാൻ പഠാനെയും സഹതാരം സ്റ്റുവർട്ട് ബിന്നിയെയും വിമർശിച്ചുകൊണ്ട് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
ഏഷ്യ കപ്പിൽ ഇന്ത്യൻ സീനിയർ ടീം മുതൽ അണ്ടർ-19 ടീം വരെ പാകിസ്താൻ താരങ്ങൾക്ക് ഹസ്തദാനം നൽകാൻ വിസമ്മതിച്ചിരുന്നു. ഇത് രാജ്യത്തിന്റെ ഔദ്യോഗിക നിലപാടായി ആരാധകർ കാണുന്നതിനിടയിലാണ് ഇർഫാൻ പഠാനെപ്പോലൊരു മുതിർന്ന താരം പാക് താരത്തെ ആലിംഗനം ചെയ്തത്.












Discussion about this post