ഒട്ടാവ:കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ തിങ്കളാഴ്ച ലിബറൽ പാർട്ടി നേതാവ് സ്ഥാനം രാജിവച്ചേക്കുമെന്ന് റിപ്പോർട്ട്. പാർട്ടിക്കുള്ളിൽ വർദ്ധിച്ചുവരുന്ന ആഭ്യന്തര സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് ട്രൂഡോവിന്റെ രാജി. ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദി ഗ്ലോബ് ആൻഡ് മെയിൽ റിപ്പോർട്ട് ചെയ്തു.
ഈ വർഷം ഒക്ടോബറിലാണ് കാനഡയിൽ ഫെഡറൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഇതിൽ ട്രൂഡോയുടെ ലിബറലുകൾ പ്രതിപക്ഷമായ കൺസർവേറ്റീവുകളോട് ദയനീയമായി തോൽക്കുമെന്നാണ് സർവേകൾ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിലാണ് ട്രൂഡോയുടെ രാജി. കഴിഞ്ഞ മാസമാണ് ട്രൂഡോ സർക്കാരുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് രാജ്യത്തിൻ്റെ ധനമന്ത്രിയും ഉപപ്രധാനമന്ത്രിയും ആയ ക്രിസ്റ്റിയ ഫ്രീലാൻഡ് സ്ഥാനമൊഴിഞ്ഞത്.
ബുധനാഴ്ച നടക്കുന്ന സുപ്രധാന ദേശീയ കോക്കസ് യോഗത്തിന് മുമ്പ് രാജിവെക്കാനുള്ള ട്രൂഡോയുടെ തീരുമാനം പ്രതീക്ഷിക്കാമെന്ന് സ്രോതസ്സുകൾ ദി ഗ്ലോബ് ആൻഡ് മെയിലിനോട് പറഞ്ഞു. ട്രൂഡോ ഉടൻ രാജിവെക്കുമോ അതോ പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നത് വരെ പ്രധാനമന്ത്രി സ്ഥാനത്ത് തുടരുമോ എന്ന് വ്യക്തമല്ല.
Discussion about this post