കൊച്ചി; മലയാളത്തിലെ മികച്ച നടിമാരിൽ ഒരാളാണ് പാർവ്വതി തിരുവോരത്ത്. താരത്തിന്റെ അഭിനയമികവിനെ തേടി ഒട്ടേറെ അംഗീകാരങ്ങളും എത്തി. എന്തും തുറന്ന് പറയാനും ചോദ്യം ചെയ്യാനും മടി കാണിക്കാത്ത താരത്തിന്റെ രീതി പലപ്പോഴും വിമർശനങ്ങൾക്ക് കാരണമാകാറുണ്ട്. ഇപ്പോഴിതാ താരസംഘടനയായ അമ്മയിൽ നിന്ന് രാജിവച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് പാർവ്വതി.
എഎംഎംഎ എന്ന് മാത്രമേ ആ സംഘടനെ വിളിക്കാൻ സാധിക്കൂയെന്നും അമ്മ എന്ന് വിളിക്കാൻ കഴിയില്ലെന്നും നടി പറയുന്നു. ഒരുപാട് പ്രതീക്ഷകളോടെയാണ് താൻ സംഘടനയിൽ അംഗത്വമെടുത്തതെന്നും എന്നാൽ ആർട്ടിസ്റ്റുകളുടെ അടിസ്ഥാന പ്രശ്‌നം പോലും അവർ ചർച്ച ചെയ്യാൻ താത്പര്യപ്പെടാറില്ലെന്നും താരം പറയുന്നു. പരാതി പറയാനായി ചെല്ലുമ്പോൾ ഇതൊരു കുടുംബം പോലെയാണെന്നും ഓണമൊക്കെ ആഘോഷിച്ച് പോകാമെന്ന് പറഞ്ഞ് തള്ളിക്കളയുമെന്നും താരം പറയുന്നു.
സിനിമാസെറ്റുകളിൽ സ്ത്രീകൾക്ക് ടോയ്‌ലറ്റ് സൗകര്യം വേണമെന്ന് താൻ ആവശ്യപ്പെട്ടപ്പോൾ പലരും അതിനെ അവഗണിച്ചെന്നും ഒരുപാട് കാലം താൻ ആവശ്യവുമായി രംഗത്തെത്തിയിരുന്നുവെന്നും താരം പറയുന്നു. അതിന് ശേഷം തനിത്ത് ബാത്ത് റൂം പാർവ്വതി എന്ന വിളിപ്പേര് പോലും വന്നുവെന്ന് താരം കൂട്ടിച്ചേർത്തു,. സംഘടനയുടെ നിലപാടുകൾ അംഗീകരിക്കാൻ കഴിയാതെ വന്നതോടെയാണ് രാജിവച്ചതെന്ന് താരം പറഞ്ഞു.
യുവ താരങ്ങളുടെ മനോഭാവം തന്നെ അലട്ടുന്നുണ്ടെന്ന് പാർവതി പറയുന്നു.പുതുതലമുറയിലെ നടൻമാർ പഴയ തലമുറയിലേത് പോലെയല്ല. കുറച്ച് കൂടെ മോശമാണ്. പഴയ തലമുറ പാട്രിയാർക്കിയിൽ കുറേക്കൂടി കമ്മിറ്റഡ് ആയിരുന്നു.പുതുതലമുറയുടെ മടിയാണ് എന്നെ അലട്ടുന്നത്. അവർക്ക് എന്താണ് നടക്കുന്നതെന്ന് കാണാം. ഇൻഡ്‌സട്രിയിൽ ചില ആളുകൾക്ക് നീരസവുമുണ്ട്. കാരണം മുൻ തലമുറയ്ക്കുണ്ടായിരുന്ന ബെനിഫിറ്റുകൾ അവർക്ക് ലഭിക്കുന്നില്ലെന്നും പാർവതി തിരുവോത്ത് തുറന്നടിച്ചു.
Discussion about this post