ന്യൂഡൽഹി: ഭീമൻ ഛിന്നഗ്രഹം ഭൂമിയെ ലക്ഷ്യമിട്ട് എത്തുന്നു. നാസയാണ് ഇതുമായി ബന്ധപ്പെട്ട വിവരം പുറത്തുവിട്ടത്. നാളെ ഭൂമിയ്ക്ക് സമീപം എത്തുന്ന ഛിന്നഗ്രഹത്തെ നാസയിലെ ഗവേഷകർ അതിസൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
2024 വൈസെഡ് എന്ന് പേര് നൽകിയിരിക്കുന്ന ഛിന്നഗ്രഹം ആണ് ഭൂമിയെ ലക്ഷ്യമിട്ട് എത്തുന്നത്. നാളെ വൈകീട്ട് 4.28 ഓടെ ഇത് ഭൂമിയ്ക്ക് അരികിൽ എത്തും. ഈ സമയം ഭൂമിയിൽ നിന്നും 3,620,000 കിലോമീറ്റർ ആയിരിക്കും ഈ ഛിന്നഗ്രഹത്തിന്റെ അകലം.
100 അടിയാണ് വൈസെഡ്9 ന്റെ വലിപ്പം. മണിക്കൂറിൽ 30,723 കിലോമീറ്റർ സഞ്ചരിക്കാൻ ഈ ഛിന്നഗ്രഹത്തിന് കഴിയും. നിയർ എർത്ത് ഒബ്‌ജെക്റ്റ്‌സുകളുടെ പട്ടികയിൽ ആണ് ഈ ഛിന്നഗ്രഹത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്. അപ്പോളോ ഗ്രൂപ്പിന്റെ ഭാഗമാണ് ഇതെന്നും ഗവേഷകർ അറിയിക്കുന്നു.
നിലവിൽ ഭൂമിയ്ക്ക് ദോഷം ചെയ്യാത്ത ഛിന്നഗ്രഹമാണ് ഇത്. എങ്കിൽ ഭൂമിയിൽ പതിയ്ക്കാനുള്ള സാദ്ധ്യത ഗവേഷകർ തള്ളിക്കളയുന്നില്ല. 492 അടിയ്ക്ക് മുകളിൽ വലിപ്പമുള്ളതും, ഭൂമിയിൽ 7.5 മില്യൺ കിലോമീറ്റർ പരിധിയ്ക്കുള്ളിൽ വരുന്നതുമായ ഛിന്നഗ്രഹങ്ങളാണ് ഭൂമിയ്ക്ക് ദോഷം ചെയ്യുക. ഇവയുടെ വേഗതയും ഭൂമിയ്ക്ക് ഭീഷണിയാകുന്നതാണ് ചെറിയ ഛിന്നഗ്രഹങ്ങൾ ആണെങ്കിൽ കൂടിയും അമിത വേഗതയുണ്ടെങ്കിൽ ഭൂമിയ്ക്ക് ദോഷമായി ബാധിക്കും. ഇവയുടെ സഞ്ചാരപാതയിൽ ഉണ്ടാകുന്ന വ്യതിയാനവും ഭൂമിയ്ക്ക് അപകടമാണ്.
Discussion about this post