ശ്രദ്ദേയമായ നിരവധി വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് അനശ്വര രാജൻ. മോഹൻലാലിന്റെ നേര് എന്ന സിനിമയിലും ജയറാം സിനിമയായ എബ്രഹാം ഓസ്ലറിലെയും അനശ്വരയുടെ അഭിനയത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചിരുന്നത്. മലയാളത്തിലെ യുവ നടിമാരുടെ ഇടയിൽ സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ ഏറെ ശ്രദ്ധ ചെലുത്തുന്ന നടി കൂടിയാണ് അനശ്വര.
ഇപ്പോഴിതാ മോഹൻലാലിനെ കുറിച്ച് അനശ്വര പറഞ്ഞ വാക്കുകളാണ് വൈറലാവുന്നത്. മോഹൻലാൽ എന്ന നടൻ തനിക്ക് എന്നും ഒരു വണ്ടറാണെന്നായിരുന്നു അനശ്വരയുടെ വാക്കുകൾ. ലാൽ സാറിനെയൊക്കെ കണ്ട് വളർന്നയാളാണ് താൻ. അങ്ങനെയുള്ള താൻ സ്‌ക്രീനിൽ ഒരുമിച്ച് നിൽക്കുന്ന സമയത്ത് റിയാലിറ്റി ചെക്കിലായിരിക്കും എന്നും അനശ്വര പറയുന്നു.
മോഹൻലാൽ സ്വിച്ച് ചെയ്യുന്നു എന്നതെല്ലാം പറഞ്ഞു കേൾക്കുക മാത്രമേ ഉണ്ടായിട്ടുള്ളൂ. പറഞ്ഞുകൊണ്ടിരിക്കെ ഒരു കഥാപാത്രത്തിലേക്ക് സ്വിച്ച് ചെയ്യുക എന്നതെല്ലാം നേരിട്ട് കണ്ടത് നേര് എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചാണ്. അതുകണ്ട് വണ്ടർ അടിച്ച് നിന്നിട്ടുണ്ട്. തന്നെ സംബന്ധിച്ച് മോഹൻലാൽ ഒരു വണ്ടറാണെന്നും അനശ്വര പറഞ്ഞു.
Discussion about this post