ഡല്‍ഹി: കോണ്‍ഗ്രസ് എം.പി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷക്കറിന്റെ മരണ കാരണം കണ്ടെത്താന്‍ പുതിയ മെഡിക്കല്‍ ബോര്‍ഡിന് രൂപം നല്‍കണമെന്ന് ഡല്‍ഹി പൊലീസ്. ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസിന് ഈ ആവശ്യം ഉന്നയിച്ച് പൊലീസ് കത്ത് നല്കി.
എയിംസ്, എഫ് ബി ഐ റിപ്പോര്‍ട്ടുകളില്‍ അവ്യക്തത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പുതിയ മെഡിക്കല്‍ ബോര്‍ഡിന് ഈ റിപ്പോര്‍ട്ടുകള്‍ വിടുന്നത്. അതേ സമയം കേസിന്റെ അന്വേഷണം സബംന്ധിച്ചും തല്‍സ്ഥതി റിപ്പോര്‍ട്ടും തരൂരിനെ നുണ പരിശോധനക്ക് വിധേയമാക്കണമെന്ന അപേക്ഷയും ഡല്‍ഹി പൊലീസ് ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും.
ഡല്‍ഹി പൊലീസ് കമ്മീഷണര്‍ ആയിരുന്ന ബി.എസ് ബസി വിരമിക്കുന്നതിന് രണ്ട് ദിവസം മുമ്പാണ് പുതിയ മെഡിക്കല്‍ ബോര്‍ഡിന് രൂപം നല്‍കണമെന്ന കാര്യത്തില്‍ തീരുമാനം എടുത്തത്.
Discussion about this post