ഇസ്ലാമാബാദ്: പാകിസ്താൻ സൈനികവാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 47 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ബലൂചിസ്ഥാനിലെ തുർബത്തിന് സമീപമാണ് ആക്രമണം ഉണ്ടായത്. ബലൂച് ലിബറേഷൻ ആർമിയുടെ ഫിദായി യൂണിറ്റിന്റെ ചാവേർ ആക്രമണത്തിലാണ് 47 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും 30 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തത്.
തുർബത്ത് നഗരത്തിൽ നിന്ന് ഏകദേശം എട്ട് കിലോമീറ്റർ അകലെയുള്ള ബെഹ്‌മാൻ ഏരിയയിൽ വച്ച് വൈകുന്നേരം %.45 ഓടെയാണ് ആക്രമണം ഉണ്ടായത്. കറാച്ചിയിൽ നിന്ന് തുർബത്തിലെ ഫ്രോണ്ടിയർ കോർപ്‌സ് ആസ്ഥാനത്തേക്ക് പോകുകയായിരുന്ന അഞ്ച് ബസുകളും ഏഴ് സൈനിക വാഹനങ്ങളും ഉൾപ്പെടെ 13 വാഹനങ്ങളുടെ വ്യൂഹത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. എംഐ 309, എഫ്സി എസ്‌ഐയു, എഫ്സി 117 വിംഗ്, എഫ്സി 326 വിംഗ്, എഫ്സി 81 വിംഗ്, റിട്ടയേർഡ് ആർമി ക്യാപ്റ്റൻ സൊഹൈബ് മൊഹ്സിൻ എന്നിവരിൽ നിന്നുള്ള ഉദ്യോഗസ്ഥർ പാകിസ്ഥാൻ സൈനിക വാഹനവ്യൂഹത്തിൽ ഉൾപ്പെടുന്നുവെന്നാണ് വിവരം.
Discussion about this post