ഡല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാക്ക് തീവ്രവാദ സംഘടന ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറെ ചോദ്യം ചെയ്യാന്‍ ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് അവസരം നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ട്. പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസാണ് മാധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കിയത്.
പത്താന്‍കോട്ട് ഭീകരാക്രമണത്തെ കുറിച്ച് പാക്ക് ഏജന്‍സി ആദ്യം അന്വേഷണം നടത്തും. ഇതില്‍ മസൂദ് അസ്ഹര്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനാല്‍ കേസിന്റെ ഭാഗമായി ചോദ്യം ചെയ്യാന്‍ ഇന്ത്യക്ക് അവസരം നല്‍കുമെന്ന് അസീസ് പറഞ്ഞു. മസൂദ് അസ്ഹര്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അയാള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കന്‍ പ്രതിരോധ മേഖലകളെ കുറിച്ച് വാര്‍ത്തകള്‍ എഴുതുന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് സര്‍താജ് അസീസ് പാക്ക് നിലപാട് വ്യക്തമാക്കിയത്.
Discussion about this post