ലക്‌നൗ: ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് യുവതി യാചകനൊപ്പം ഒളിച്ചോടി. ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിലാണ് സംഭവം. 36 കാരിയായ രാജേശ്വരിയാണ് ഒളിച്ചോടിയത്. സംഭവത്തിൽ ഭർത്താവ് രാജു കുമാർ നൽകിയ പരാതിയിൽ പോലീസ് കേസ് എടുത്തു.
ഇക്കഴിഞ്ഞ മൂന്നിന് ആയിരുന്നു സംഭവം. മൂത്തമകൾ ഖുശ്ബുവിനോട് സാധനങ്ങൾ വാങ്ങാൻ കടയിൽ പോകുകയാണെന്ന് പറഞ്ഞായിരുന്നു രാദേശ്വരി വീട്ടിൽ നിന്നും ഇറങ്ങിയത്. എന്നാൽ ഏറെ നേരം കഴിഞ്ഞും വീട്ടിലേക്ക് തിരിച്ചെത്തിയില്ല. ഇതോടെ വീട്ടുകാർ അന്വേശഷണം ആരംഭിക്കുകയായിരുന്നു. പല സ്ഥലങ്ങളിൽ അന്വേഷിച്ചെങ്കിലും രാജേശ്വരിയെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതിനിടെയാണ് പോത്തിനെ വിറ്റ വിവരം രാജു കുമാർ അറിഞ്ഞത്.
യാചകൻ ആയ നാൻഹെ പണ്ഡിറ്റ് അടിയ്ക്കടി വീട്ടിലേക്ക് വരാറുണ്ടായിരുന്നു. ഇതേ തുടർന്ന് ഇവിടെ എത്തി അന്വേഷിച്ചപ്പോൾ ഇയാളെ കണ്ടില്ല. ഇതോടെ രാജു കുമാർ പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ ഹർപാൽപൂർ പോലീസാണ് കേസ് എടുത്തത്. എസ്എച്ച്ഒ രാജ് ദേവ് മിശ്രയുടെ നേതൃത്വത്തിൽ കേസ് അന്വേഷണം. പോലീസ് ഭാരതീയ ന്യായ സംഹിതയിലെ 87ാം വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മൂത്ത മകൾ ഉൾപ്പെടെ ആറ് കുട്ടികളാണ് രാജേശ്വരിയ്ക്കുള്ളത്.
Discussion about this post