ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഓട്ടോ ഡ്രൈവറുടെ ഒരു മുന്നറിയിപ്പാണ്. പ്രണയിക്കുന്നവർക്കായാണ് മുന്നറിയിപ്പ് പുറപ്പെടുവിപ്പിച്ചിരിക്കുന്നത്. ഈ ഓട്ടോയിൽ പ്രണയം വേണ്ട, ഇത് oyo അല്ല, അങ്ങോട്ട് നീങ്ങി അകന്ന് ഇരുന്നാട്ടെ…’, ഇതാണ് യാത്രക്കാർക്ക് ഓട്ടോ ഡ്രൈവർ നൽകിയിരിക്കുന്ന മുന്നറിയിപ്പ്. 23 വയസുകാരനായ അനിയ ആണ് പ്രണയത്തിനെതിരെ തന്റെ ഓട്ടോയിൽ ബോർഡ് എഴുതി പതിപ്പിച്ചിരിക്കുന്നത് .
ഈ ഓട്ടോയിൽ യാത്ര ചെയ്ത ഒരു യാത്രക്കാരനാണ് സോഷ്യൽ മീഡിയയിൽ ഈ പോസ്റ്റർ പങ്കുവച്ചത്.ഡ്രൈവർ തന്റെ ഓട്ടോയിലെ നോട്ടീസ് ബോർഡിലൂടെ പ്രണയത്തിനെതിരെ മുന്നറിയിപ്പ് നൽകുകയായണ്. ഇവിടെ പ്രണയം പാടില്ല. ഇത് നിങ്ങളുടെ സ്വകാര്യ സ്ഥലമോ ഓയോ റൂമോ അല്ല. അതിനാൽ ദയവായി അകലം പാലിച്ച് മാന്യമായിരിക്കുക. ഗിവ് റെസ്‌പെക്ട് ടെയ്ക്ക് റെസ്‌പെക്ട്, നന്ദി’, ഇങ്ങനെയാണ് ഡ്രൈവറുടെ സന്ദേശം.
ഇതിനെതിരെ നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയത്. ഇതിനെ പിന്തുണച്ചും കമന്റുകൾ ആളുക്കൾ കുറിക്കുന്നുണ്ട്.
Discussion about this post