ന്യൂഡൽഹി: ഡൽഹിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത മാസം. തിരഞ്ഞെടുപ്പ് തിയതികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടു. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ വാർത്താ സമ്മേളനത്തിൽ ആയിരുന്നു തിയതികൾ പ്രഖ്യാപിച്ചത്. ഇതോടെ ഡൽഹിയിൽ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള പെരുമാറ്റച്ചട്ടം നിലവിൽ വന്നു.
ഫെബ്രുവരി 5 നാണ് തിരഞ്ഞെടുപ്പ് നടക്കുക. എട്ടിന് വോട്ടെണ്ണും. അടുത്ത മാസം 10 ന് മുൻപ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും പൂർത്തീകരിക്കും. 70 നിയമസഭാ സീറ്റുകളാണ് ഡൽഹിയിൽ ഉള്ളത്. ഒറ്റ ഘട്ടമായിട്ടാണ് തിരഞ്ഞെടുപ്പ്.
ഈ മാസം 10 ന് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള വിജ്ഞാപനം പുറപ്പെടുവിക്കും. 17 നാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന തിയതി. 18 ന് നാമനിർദ്ദേശ പത്രികയിൽ സൂക്ഷ്മ പരിശോധന നടത്താം. 20 നാണ് നിമനിർദ്ദേശ പത്രിക പിൻവലിക്കേണ്ട അവസാന തിയതി.








