ചെന്നൈ: തമിഴ് നടൻ അജിതിന്റെ സ്‌പോർട്‌സ് കാർ അപകടത്തിൽപ്പെട്ടു. കാർ റേസിംഗിനിടെ ആയിരുന്നു സംഭവം. അപകടത്തിൽ അദ്ദേഹത്തിന് പരിക്കേറ്റിട്ടില്ലെന്നാണ് വിവരം.
കാർ റേസിംഗിന്റെ പരിശീലനത്തിനിടെ ആയിരുന്നു അപകടം ഉണ്ടായത് എന്നാണ് റിപ്പോർട്ടുകൾ. ദുബായിൽ നടക്കുന്ന ഏകദിന കാർ റേസിംഗിലാണ് അദ്ദേഹം പങ്കെടുക്കുന്നത്. ഇതിന്റെ ഭാഗമായിട്ടായിരുന്നു പരിശീലനം. ഇതിനിടെ ട്രാക്കിന് സമീപമുള്ള ബാരിക്കേഡിൽ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനത്തിന്റെ മുൻഭാഗം തകർന്നു. മീറ്ററുകളോളം ട്രാക്കിലൂടെ തെന്നി നീങ്ങിയ ശേഷം ആയിരുന്നു കാർ നിന്നത്.
അജിത്താണ് സംഭവ സമയം വാഹനം ഓടിച്ചിരുന്നത് എന്നാണ് സൂചന.അപകടത്തിന് ശേഷവും അദ്ദേഹം പരിശീലനം തുടർന്നു. സിനിമ പോലെ തന്നെ അജിത്തിന് താത്പര്യമുള്ള രംഗമാണ് കാർ റേസിംഗ്. ഇതിന് മുൻപും കാർ റേസിംഗിനിടെ അജിതിന് അപകടം സംഭവിച്ചിട്ടുണ്ട്.
Discussion about this post