ന്യൂഡൽഹി:ഇന്റര്പോളിന് സമാനമായി ചൊവ്വാഴ്ച ഭാരത്‌പോൾ പോർട്ടൽ തുടങ്ങി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ . ഇന്ത്യയിലെ നിയമ നിർവ്വഹണ ഏജൻസികൾക്ക് (LEAs) അന്താരാഷ്ട്ര സഹായം തേടുന്നതിനുള്ള പ്രക്രിയ കാര്യക്ഷമമാക്കുകയാണ് ഭാരത് പോൾ കൊണ്ട് ഉദ്ദേശിക്കുന്നത്. ക്രിമിനൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ മറ്റു രാജ്യങ്ങളിൽ പോയി അന്വേഷിക്കുവാൻ ഇതിലൂടെയാണ് ഇന്റർപോളിന്റെ സഹായം ലഭ്യമാക്കുക.
“‘ഭാരത്‌പോൾ’ ഇന്ന് ഇവിടെ ആരംഭിക്കുകയാണ്. നമ്മുടെ രാജ്യത്തിൻ്റെ അന്താരാഷ്ട്ര അന്വേഷണങ്ങളെ ഭാരത്‌പോൾ ഒരു പുതിയ തലത്തിലേക്ക് കൊണ്ടുപോകും. ഇൻ്റർപോളുമായി പ്രവർത്തിക്കാൻ അംഗീകരിക്കപ്പെട്ട ഒരേയൊരു ഏജൻസി സിബിഐയായിരുന്നു, എന്നാൽ ഭാരത് പോൾ ആരംഭിച്ചതോടെ ഇനി എല്ലാ സംസ്ഥാനങ്ങളിലെയും പോലീസുകാർക്കും ഇൻ്റർപോളുമായി എളുപ്പത്തിൽ ബന്ധപ്പെടാൻ കഴിയും… നമുക്ക് വിടവുകൾ നികത്താനും കുറ്റകൃത്യങ്ങൾ നിയന്ത്രിക്കാൻ കാര്യക്ഷമമായി പ്രവർത്തിക്കാനും കഴിയും.” അമിത് ഷാ പറഞ്ഞു,
ഭാരത്‌പോൾ പോർട്ടൽ കേന്ദ്ര നിയമ നിർവ്വഹണ ഏജൻസികളും സംസ്ഥാന പോലീസും തമ്മിലുള്ള ഏകോപനം ഗണ്യമായി വർദ്ധിപ്പിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Discussion about this post