ന്യൂഡൽഹി: തീവ്രവാദികളെയും അക്രമണകാരികളെയും സ്ഥാനാർഥികളായി പ്രഖ്യാപിക്കുന്നത് തുടർന്ന് ഒവൈസിയുടെ പാർട്ടി. ഡൽഹി നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഷെഡ്യൂൾ തിരഞ്ഞടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിലാണ് ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) ചൊവ്വാഴ്ച ഓക്ല മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി ഷഫൂർ റഹ്മാനെ രംഗത്തിറക്കിയത്. ജാമിഅ അലുംനി അസോസിയേഷൻ ചെയർമാനാണ് ഇയാൾ. 2020ലെ ഡൽഹി കലാപക്കേസിലെ രണ്ടാം പ്രതിയാണ് റഹ്മാൻ.
“ഫെബ്രുവരി 5 ന് പട്ടം ചിഹ്നത്തിലെ ബട്ടണിൽ അമർത്തി ഷഫാ ഉർ റഹ്മാൻ ഖാനെ വിജയിപ്പിക്കാൻ ഓഖ്‌ല അസംബ്ലി നിയോജക മണ്ഡലത്തിലെ എല്ലാ വോട്ടർമാരോടും അഭ്യർത്ഥിക്കുന്നു” എന്ന് പാർട്ടി എക്‌സിൽ പോസ്റ്റുചെയ്‌തു.
ജാമിയയിലും ഷഹീൻ ബാഗിലും നടന്ന സിഎഎ പ്രതിഷേധത്തിനിടെയും ഇയാൾ സജീവമായിരുന്നുവെന്നാണ് വിവരം. ഇയാൾ ഇപ്പോൾ ജയിലിലാണ്. ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയും നിലവിലെ എംഎൽഎയുമായ അമാനത്തുള്ള ഖാനെതിരെയാണ് അദ്ദേഹം മത്സരിക്കുന്നത്. 2
വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ 12 സീറ്റുകളിൽ മത്സരിക്കാൻ എഐഎംഐഎം പദ്ധതിയിടുന്നുണ്ടെന്നും പാർട്ടി സ്ഥാനാർത്ഥികളെ അന്തിമമാക്കുകയാണെന്നും എഐഎംഐഎമ്മിൻ്റെ ഡൽഹി യൂണിറ്റ് പ്രസിഡൻ്റ് ഷൊയ്ബ് ജമേയ് നേരത്തെ പറഞ്ഞിരുന്നു
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മറ്റൊരു കലാപക്കേസ് പ്രതി ഷാരൂഖ് പത്താൻ്റെ കുടുംബവുമായി ജമേയ് കൂടിക്കാഴ്ച നടത്തിയിരുന്നു. പത്താൻ്റെ പേര് പാർട്ടി പരിഗണിക്കുന്നുണ്ടെന്നും എന്നാൽ അതുവരെ തീരുമാനമെടുത്തില്ലെന്നും യോഗത്തിന് ശേഷം അദ്ദേഹം പറഞ്ഞു
Discussion about this post