ടോക്യോ: സാധനങ്ങൾ ലേലത്തിൽ പോകുന്നത് പലപ്പോഴും വാർത്തയാകാറുണ്ട്. പുരാതന വസ്തുക്കൾ മുതൽ പക്ഷി മൃഗാതികൾ വരെ വലിയ തുകയ്ക്ക് ലേലത്തിൽ വിറ്റ ചരിത്രമുണ്ട്. കഴിഞ്ഞ ദിവസമാണ് ഒരു രൂപ നോട്ട് ലക്ഷക്കണക്കിന് രൂപയ്ക്ക് ലേലത്തിൽ വിറ്റത്. ഇതുപോലെ നടന്ന ഒരു അപൂർവ്വ ലേലത്തിന്റെ വാർത്തകളാണ് ടോക്യോയിൽ നിന്നും വരുന്നത്.
വിലക്കയറ്റത്തെ തുടർന്ന് മീൻ കറിയില്ലാതെ ചോറ് കഴിക്കാൻ ശീലിച്ചവർ നമുക്കിടയിൽ ഉണ്ടാകും. എന്നാൽ ടോക്യോയിൽ കോടികൾ നൽകിയാണ് ഒരു വ്യക്തി മീനിനെ സ്വന്തമാക്കിയത്. ന്യൂയർ ദിനത്തിൽ നടന്ന ലേലമാണ് ഇപ്പോൾ ലോകത്ത് ചർച്ചയാകുന്നത്. ബ്ലൂഫിൻ ട്യൂണ എന്ന മീൻ ആയിരുന്നു ഇത്രയും വലിയ വിലയ്ക്ക് വിറ്റ് പോയത്.
ടോക്യോ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒനോദെര എന്ന സുഷി റെസ്റ്റോറന്റ് ആണ് പൊന്നുംവില കൊടുത്ത് മീൻ സ്വന്തമാക്കിയത്. 11 കോടി രൂപയായിരുന്നു ഇവർ നൽകിയ ലേലതുക. 276 കിലോ ഭാരമുള്ള ഈ മീനിന് ഒരു ബൈക്കിന്റെയത്ര വലിപ്പം ഉണ്ടായിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വിലകൂടിയ മത്സ്യമാണ് ബ്ലൂഫിൻ ട്യൂണ. അതിവേഗം സഞ്ചരിക്കാനുള്ള കഴിവും അസാധാരണ വലിപ്പവുമാണ് ഇതിന്റെ പ്രത്യേകത. 40 വർഷക്കാലമാണ് ഈ മീനുകളുടെ ആയുസ്. അതേസമയം ഇതിന്റെ വാർത്തകൾ പുറത്തുവന്നതോടെ വ്യത്യസ്തമായ പ്രതികരണങ്ങൾ ആണ് ആളുകളിൽ നിന്നും ഉണ്ടാകുന്നത്. ചിലർ വാർത്തളെ അത്ഭുതത്തോടെ കാണുമ്പോൾ, മറ്റ് ചിലർ വിമർശിക്കുന്നുണ്ട്.
Discussion about this post